CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 9 Minutes 38 Seconds Ago
Breaking Now

90 സെക്കന്റിനുള്ളില്‍ എല്ലാം കഴിഞ്ഞു ; കുടുംബത്തെ പോലും അറിയിച്ചില്ല ; ബാലകോട്ട് ആക്രമണത്തിലെ പൈലറ്റുമാര്‍

ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് പോലും ദൗത്യത്തെ സംബന്ധിച്ച് ഒരു വിവരവും നല്‍കിയില്ല, ആക്രമണത്തില്‍ പങ്കെടുത്ത മിറാഷ് 2000 യുദ്ധ വിമാനത്തിന്റെ പൈലറ്റ് പറഞ്ഞു.

പാകിസ്താനിലെ ബാലകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണം 90 സെക്കന്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കിയെന്ന് വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുമാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പോലും സൂചന നല്‍കാതെ രഹസ്യമായിട്ടാണ് ആക്രമണം നടത്തിയതെന്നും ദൗത്യത്തില്‍ പങ്കെടുത്ത വ്യോമസേന പൈലറ്റുമാര്‍ പറഞ്ഞു. 90 സെക്കന്റ് മാത്രമാണ് ദൗത്യം നീണ്ടത്. അവിടെ ചെന്ന് ആയുധം ഉപയോഗിച്ച് തിരിച്ചു പോന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് പോലും ദൗത്യത്തെ സംബന്ധിച്ച് ഒരു വിവരവും നല്‍കിയില്ല, ആക്രമണത്തില്‍ പങ്കെടുത്ത മിറാഷ് 2000 യുദ്ധ വിമാനത്തിന്റെ പൈലറ്റ് പറഞ്ഞു.

അടുത്ത ദിവസം വാര്‍ത്ത കണ്ട ബാര്യ ചോദിച്ചു, നിങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നോയെന്ന്. ഞാന്‍ ഒന്നും പറയാതെ പെട്ടെന്ന് ഉറങ്ങുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് സൈന്യത്തിന്റെ ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായി ആക്രമണത്തിന് മുമ്പ് നിയന്ത്രണ രേഖയില്‍ അറെ നേരം നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നതായും മറ്റൊരു പൈലറ്റ് വെളിപ്പെടുത്തി. ആക്രമണം നടത്തുന്നതിന്റെ രണ്ടു ദിവസം മുമ്പ് മാത്രമാണ് ദൗത്യം സംബന്ധിച്ച് സൂചന ലഭിക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും കൃത്യമായ ചിത്രം ആര്‍ക്കും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.