CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 59 Seconds Ago
Breaking Now

കേരളത്തില്‍ മുതല്‍ മുടക്കാന്‍ നിക്ഷേപകര്‍ മടിക്കുമെന്നു ബ്രിസ്റ്റോള്‍ മലയാളീ ബിസിനസ് ഫോറം .

ബ്രിസ്റ്റോള്‍ : ' പണ്ടേ ദുര്‍ബല ...ഇപ്പോള്‍ ഗര്‍ഭിണി ' എന്നതുപോലെയാണ് കേരളത്തിലെ ബിസിനസ് മേഖലെയെന്നു ബ്രിസ്റ്റോള്‍ മലയാളീ ബിസിനസ് ഫോറം അഭിപ്രായപ്പെട്ടു. രാഷ്ട്രീയാതിപ്രസരവും ഉദ്യോഗസ്ഥ നിസ്സഹരണവും മൂലം കേരളത്തില്‍ മൂലധന നിക്ഷേപത്തിന്  പേടിച്ചിരുന്നവരുടെ ഭയത്തെ വീണ്ടും ഇരട്ടിപ്പിക്കുന്നതാണ്  'ആന്തൂര്‍ ' നഗരസഭയുടെ നടപടിയെന്ന് ഞായറാഴ്ച ബ്രിസ്റ്റോളില്‍ ഫിഷ്‌പോന്‍ഡ്‌സ് സെന്റ് ജോസര്ഫ്'സ് ഹാളില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അവതരിപ്പിച്ച പ്രമേയത്തില്‍ പരാമര്‍ശിക്കുന്നു .

 ആന്തൂര്‍ വിഷയം സംസ്ഥാന ഗവണ്മെന്റ് ഗൗരവത്തിലെടുക്കണമെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളെ നിയത്രിക്കണമെന്നും പ്രസിഡന്റ്  പ്രസാദ് ജോണ്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. നേരത്തെ ഇതേ ആവശ്യമുന്നയിച്ചു അദ്ദേഹം  മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി.ജയരാജനും കത്തയച്ചിരുന്നു . സമീപകാല വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബ്രിസ്റ്റോള്‍ മലയാളീ ബിസിനെസ്സ് ഫോറം സമാന ചിന്താഗതിക്കാരുമൊത്തു കേരളത്തില്‍ തുടങ്ങാനുദ്ദേശിച്ചിരുന്ന പദ്ധതതിയെക്കുറിച്ചു പുനര്‍ചിന്തനം നടത്താന്‍ തീരുമാനിച്ചതായി പ്രസിഡന്റ്  പറഞ്ഞു .

 




കൂടുതല്‍വാര്‍ത്തകള്‍.