CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 2 Seconds Ago
Breaking Now

'ഒരു ദിനം ഗുരുവിനൊപ്പം' സുദര്‍ശനം വ്യക്തിത്വ വികസന ശിബിരത്തിന് ശുഭകരമായ പരിസമാപ്തി; സംസ്‌കൃതി 2019 നാഷണല്‍ കലാമേള ജൂലൈ 6ന് ബെര്‍മിംങ്ങ്ഹാമില്‍...

നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ ലെസ്റ്റര്‍ ബ്യൂമാനോര്‍ പാര്‍ക്കില്‍  വച്ച് ഇക്കഴിഞ്ഞ ജൂണ്‍ 15 , 16 തീയതികളില്‍ നടത്തപ്പെട്ട ഒരു ദിനം ഗുരുവിനോടൊപ്പം 

സുദര്‍ശനം വ്യക്തിത്വ വികസന ശിബിരത്തിനു ശുഭകരമായ പരിസമാപ്തി .

പൂജനീയ സ്വാമി ചിദാനന്ദപുരി സ്വാമികളുടെ സാന്നിധ്യവും, പ്രമേയത്തിന്റെ  വ്യത്യസ്തത, ബഹുജന പങ്കാളിത്തം എന്നിങ്ങനെ വിവിധങ്ങളായ  വിഷയങ്ങളില്‍   ശ്രദ്ധേയമായ സുദര്‍ശനം  പ്രവാസി ഭക്ത സമൂഹത്തിനു ഒരു പുതിയ അനുഭവമായി. സാമ്പ്രദായികമായ ചട്ടക്കൂടുകളില്‍ നിന്നും വ്യത്യസ്തമായി ജൂണ്‍ 15  രാവിലെ തുടങ്ങിയ പരിപാടികള്‍ കൃത്യമായ സമയനിഷ്ഠയോടെ  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികമായ ഉണര്‍വിന്, യോഗചര്യ, ധ്യാനം, ശാരീരികമായ വ്യായാമത്തിനു പല തരത്തിലുള്ള കായിക വിനോദങ്ങള്‍ ഇവയ്‌ക്കെല്ലാം ഉപരിയായി ഓരോ വിഭാഗത്തിനുമുള്ള ആചാര്യ പ്രഭാഷണങ്ങള്‍, സംശയ നിവാരണം, ഗുരുകുലം ശൈലിയിലുള്ള ക്‌ളാസ്സുകള്‍ എന്നിങ്ങനെ തികച്ചും പുതുമയാര്‍ന്ന രീതിയിലൂടെ പങ്കെടുത്ത കുടുംബങ്ങള്‍ക്കെല്ലാം മറക്കുവാനാകാത്ത ഒരു നല്ല അനുഭവമായിരുന്നു എന്ന്  യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുമായി ഈ പരിപാടിയില്‍ പങ്കെടുത്ത ഏവരും ഒരേ സ്വരത്തില്‍  അഭിപ്രായപ്പെട്ടു.

വളര്‍ന്നു വരുന്ന തലമുറയ്ക്ക് എങ്ങിനെ ആയിരിക്കണം  ഒരു നല്ല  മാതാവും, പിതാവും എന്നും  അതുപോലെതന്നെ മാതാപിതാക്കള്‍ക്ക്  തങ്ങളുടെ കുട്ടികളില്‍ പ്രതീക്ഷിക്കുന്ന  ഗുണങ്ങള്‍ എന്തൊക്കെയാണെന്നും പങ്കു  വെക്കുവാനുള്ള ഒരു നല്ല വേദി ഒരുക്കിയതില്‍ നാഷണല്‍ 

കൗണ്‍സിലിന്റെ പങ്കിനെ സന്തോഷത്തോടെ പല കുടുംബങ്ങളും പ്രശംസിച്ചു. സാധാരണ ഒന്നോ രണ്ടോ മണിക്കൂര്‍ പ്രഭാഷണങ്ങളില്‍ നിന്നും വ്യത്യസ്തമായി  കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള  ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി നാഷണല്‍ കൗണ്‍സില്‍ ഇനിയും മുന്‍കൈ എടുക്കണമെന്ന് പല കുടുംബങ്ങളും അഭിപ്രായപ്പെട്ടു. 

വളര്‍ന്നു വരുന്ന യുവ തലമുറയുടെ കലാപരമായും സാമൂഹികപരമായും ഉയര്‍ച്ചയെ ലക്ഷ്യമാക്കിയുള്ള സംസ്‌കൃതി പോലുള്ള കല മാമാങ്കങ്ങള്‍ക്കു യുകെയിലെ ഹൈന്ദവ കുടുംബാംഗങ്ങള്‍  സംഘടനാ, വ്യക്തി താല്പര്യങ്ങള്‍ക്കതീതമായി 'ഇത് എന്റെ കുഞ്ഞുങ്ങളുടെ  മനസികാപരവും സാമൂഹികപരവുമായുള്ള ഉന്നമനത്തിനു വേണ്ടിയുള്ളതാണ്' എന്ന്മനസ്സിലാക്കിപങ്കെടുക്കേണ്ടതാണെന്നു പൂജനീയ സ്വാമി ചിദാനന്ദ പുരി അഭിപ്രായപ്പെട്ടു  . (https://www.youtube.com/watch?v=u3hWFT1VTCs)

ഈ വരുന്ന  ജുലൈ 6നു രാവിലെ ഒന്‍പത് മണി മുതല്‍ ബര്‍മ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്‌കാരിക വേദികളില്‍  വച്ച്  നടത്തപെടുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര, ഭജന, ലഘു നാടകം, ചലച്ചിത്രം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മത്സരയിനങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഹൈന്ദവ സംഘടനാ അംഗങ്ങളും പ്രതിഭകളും മാറ്റുരയ്ക്കുന്നു .

ജൂലൈ 6നു രാവിലെ  8  നും 9 നും ഇടയിലായി മത്സരാര്‍ത്ഥികള്‍  രജിസ്‌ട്രേഷന്‍  നടപടികള്‍ പൂര്‍ത്തിയാക്കി ചെസ്‌ററ് നമ്പറുകള്‍ കൈപ്പറ്റേണ്ടതാണ്. ഭാരതീയ  ഹൈന്ദവ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന  ഈ കലാ മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങള്‍  ഓരോരുത്തരെയും സ്വാഗതം ചെയ്തുകൊള്ളുന്നു . പ്രവാസ ലോകത്തു വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും  ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2019 ന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്ന് എന്ന് സംഘാടകര്‍ വ്യക്തമാക്കി .

ജുലൈ 6നു വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍  മുഖ്യാതിഥികളായി ശ്രീ രാജമാണിക്യം IAS,  ശ്രീമതി നിശാന്തിനി  IPS എന്നിവര്‍ പങ്കെടുക്കും. മുഖ്യാതിഥികള്‍ വിജയികള്‍ക്കും കലാ പ്രതിഭ, കലാ തിലകം, പ്രശസ്തിപത്രം, ഫലകം എന്നിവ നല്‍കി ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതായിരിക്കും.

സംസ്‌കൃതി 2019 ദേശീയ കലാമേളയില്‍  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍, പരിപാടികള്‍ക്കുള്ള മ്യൂസിക് ട്രാക്കുകള്‍ എന്നിവ  മുന്‍കൂട്ടി സമര്‍പ്പിക്കേണ്ടതും നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുമാണ്.  രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി താഴെ  കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നാഷണല്‍ കൌണ്‍സില്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.hinduheritageuk.org.  If you wish to register through our website, for those who wish participate on competition please use the orange window or click on (https://www.eventbrite.co.uk/e/sanskriti2019nationalkalamelaforcontestantstickets62908419777?ref=ecount) and for those who wish attend as audience please use the green window  (https://www.eventbrite.co.uk/e/sanskriti2019nationalkalamelageneraltickets60523189489?ref=ecount).

 

കലാമേളയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 

Harish Pala : 07578148446

Prashant Ravi : 07863978338

Pramod Pillai : 07540941596

email : nckhhuk@gmail.com

www.hinduheritageuk.org

 

 




കൂടുതല്‍വാര്‍ത്തകള്‍.