CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 27 Minutes 5 Seconds Ago
Breaking Now

ഭാര്യയോട് പിണങ്ങി ജീവിതം അവസാനിപ്പിക്കാന്‍ പോയ യുവാവിന് ജീവന്‍ മടക്കി കിട്ടാന്‍ കാരണം സെല്‍ഫി

പാളത്തിന്റെ നടുവില്‍ കിടന്നിരുന്ന യുവാവിനെ സുഹൃത്തുക്കള്‍ കണ്ടെത്തി .

ഭാര്യയോട് പിണങ്ങി ജീവിതം അവസാനിപ്പിക്കാന്‍ പോയ യുവാവിന് ജീവന്‍ മടക്കിനല്‍ക്കിയത് സെല്‍ഫി. ആത്മഹത്യ ചെയ്യാന്‍ റെയില്‍വേ പാളത്തില്‍ കിടന്ന യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ആത്മഹത്യാ ശ്രമത്തില്‍ നിന്ന് രക്ഷപെടുത്തിയത്. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കു സമീപത്താണ് സംഭവം നടന്നത്. താന്‍ മരിക്കാന്‍ പോകുന്നു എന്നറിയിച്ച് റെയില്‍വേ പാളത്തില്‍ കിടക്കുന്ന സെല്‍ഫി സുഹൃത്തുക്കള്‍ക്ക് ഫോണില്‍ അയച്ചു കൊടുത്തിരുന്നു.

ഈ സന്ദേശം കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ഇയാളെ തേടി പലവഴിക്ക് ഓടി. എന്നാല്‍ എവിടെയാണ് കിടക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. എന്നാല്‍ ഫോട്ടോ സൂക്ഷ്മമായി പരിശോധിച്ച ഒരു സുഹൃത്ത് പാളത്തിന് സമീപത്തെ മൈല്‍ക്കുറ്റിയുടെ നമ്പര്‍ തിരിച്ചറിഞ്ഞു. ഇതോടെ ഈ മൈല്‍ക്കുറ്റി ഏതെന്ന് കണ്ടെത്താനായി ശ്രമം.

കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരാളെ വിളിച്ച് യുവാവിന്റെ സുഹൃത്തുക്കളിലൊരാള്‍ ആത്മഹത്യാശ്രമം സംബന്ധിച്ച് വിവരം നല്‍കി. ട്രെയിന്‍ തിരുവല്ലയില്‍ നിര്‍ത്തിയപ്പോള്‍ ഇദ്ദേഹം ലോക്കോ പൈലറ്റിനെ നേരില്‍ കണ്ട് കാര്യം പറഞ്ഞു. മൈല്‍ക്കുറ്റിയുടെ നമ്പരും നല്‍കി. ട്രെയിന്‍ ഈ മൈല്‍ക്കുറ്റി അടുത്തെത്തുമ്പോള്‍ നിര്‍ത്തണം എന്നായിരുന്നു ഇദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തന്നെ മൈല്‍ക്കുറ്റി ഏതാണെന്ന് സുഹൃത്തുക്കള്‍ കണ്ടെത്തി.

പാളത്തിന്റെ നടുവില്‍ കിടന്നിരുന്ന യുവാവിനെ സുഹൃത്തുക്കള്‍ കണ്ടെത്തി .




കൂടുതല്‍വാര്‍ത്തകള്‍.