CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes 36 Seconds Ago
Breaking Now

കാത്തിരിപ്പിന് ഇനി നാല് നാളുകള്‍ കൂടി മാത്രം............ യുക്മ ദേശീയ കായികമേള ഈ വരുന്ന ശനിയാഴ്ച മിഡ്‌ലാന്‍ഡ്‌സിലെ നൈറ്റീറ്റണില്‍.......... ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെ റീജിയണല്‍ കായികമേളകള്‍ക്ക് പരിസമാപ്തി

മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവത്തിന് വീണ്ടും അരങ്ങുണരുകയായി. യുക്മ ദേശീയ കായികമേള 2019 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നേരത്തെ പ്രതികൂല കാലാവസ്ഥാ പ്രവചങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റിവെക്കപ്പെട്ട ദേശീയ കായികമേളക്ക് മിഡ്‌ലാന്‍ഡ്‌സിലെ ചരിത്ര പ്രസിദ്ധമായ നൈനീറ്റനാണ് ഇക്കുറി വേദിയൊരുക്കുന്നത്. യു കെ കായിക പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റണ്‍ പ്രിംഗിള്‍സ് സ്റ്റേഡിയത്തില്‍ ജൂലൈ 13 ശനിയാഴ്ച യുക്മ ദേശീയ കായിക മാമാങ്കത്തിന്റെ രണഭേരി മുഴങ്ങും.

ദേശീയ മേളക്ക് മുന്നോടിയായി റീജിയണല്‍ തലത്തില്‍ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. റീജിയണല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ഏറ്റുമുട്ടുന്ന ദേശീയ വേദികള്‍ ആണ് യുക്മ ദേശീയ കായികമേളകള്‍. റീജണല്‍ കായികമേളകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും, ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കുമാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍  അവസരം ലഭിക്കുക. ഈ വര്‍ഷം വടംവലി മത്സരങ്ങള്‍ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തില്‍  റിലേ മത്സരങ്ങള്‍  മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളില്‍ ദേശീയ മേളയില്‍ ഉണ്ടാവുക.

നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ലിവര്‍പൂളിലും, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കായികമേള ലീഡ്‌സിലും സൗത്ത് ഈസ്റ്റ് റീജിയണ്‍ കായികമേള ഹേവാര്‍ഡ്‌സ് ഹീത്തിലും അരങ്ങേറി. ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണല്‍ മത്സരങ്ങള്‍ ആന്‍ഡോവറിലും ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ മേള സൗത്തെന്റിലും നടന്നു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനും ദേശീയ ജനറല്‍  സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് ചെയര്‍മാനും ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് ജനറല്‍ കണ്‍വീനറുമായുള്ള സമിതി ദേശീയ കായികമേളയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി വരുന്നു. കേരളാ ക്‌ളബ് നൈനീട്ടനും യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണും സംയുക്തമായാണ് ദേശീയ കായികമേള 2019 ന്  ആതിഥേയത്വം വഹിക്കുന്നത്.

ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യന്‍, ലിറ്റി ജോര്‍ജ്, ജോയിന്റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലീന സജീവ്, റീജിയണല്‍ ഭാരവാഹികളായ അഡ്വ.ജാക്‌സണ്‍ തോമസ്, സുരേഷ് നായര്‍ (നോര്‍ത്ത് വെസ്റ്റ്), അശ്വിന്‍ മാണി, സജിന്‍ രവീന്ദ്രന്‍ (യോര്‍ക്ക് ഷെയര്‍), ആന്റണി എബ്രഹാം,(സൗത്ത് ഈസ്റ്റ്), ബെന്നി പോള്‍, നോബി ജോസ് (മിഡ്‌ലാന്‍ഡ്‌സ്), ഡോ. ബിജു പെരിങ്ങത്തറ, എം പി പത്മരാജ് (സൗത്ത് വെസ്റ്റ്), ബാബു മങ്കുഴി, സിബി ജോസഫ് (ഈസ്റ്റ് ആംഗ്ലിയ) തുടങ്ങിയവര്‍ യുക്മ ദേശീയ കായികമേള വന്‍വിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്. 

കായികമേള സംഘടിപ്പിക്കാന്‍ കഴിയാതെവന്ന വെയില്‍സ് റീജിയണ്‍, നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലന്‍ഡ് റീജിയണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ക്കും, നിബന്ധനകളുടെ അടിസ്ഥാനത്തില്‍, ദേശീയ മേളയില്‍ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതായിരിക്കും. കായികമേള അരങ്ങേറുന്ന സ്റ്റേഡിയത്തിന്റെ മേല്‍വിലാസം: Pringles Stadium, Avenue Road, Nuneaton  CV11 4LX

 

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.