CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 53 Seconds Ago
Breaking Now

ഫോമൊക്കെ പഴയ കഥ; വമ്പന്‍ ലോകറെക്കോര്‍ഡുമായി ചരിത്രം കുറിച്ച് എംഎസ് ധോണി

സ്ഥിരം വിക്കറ്റ്കീപ്പര്‍ എന്ന നിലയില്‍ ഇടവേളയില്ലാതെ 350 ഏകദിനങ്ങള്‍ക്ക് ഇറങ്ങിയ ആദ്യ ക്രിക്കറ്റ് താരം കൂടിയാണ് എംഎസ് ധോണി.

ഈ ലോകകപ്പില്‍ എംഎസ് ധോണിയുടെ ഫോമിനെക്കുറിച്ച് വ്യാപകമായ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ കളിക്കത്തിലെ പ്രകടനം ഒന്നും കാര്യമാക്കാതെ ധോണി ആ ലോക റെക്കോര്‍ഡിലേക്ക് സസുഖം നടന്നുകയറി. മാഞ്ചസ്റ്റര്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിശബ്ദമായാണ് ധോണി റെക്കോര്‍ഡ് പുസ്തകത്തില്‍ തന്റെ പേര് കുറിച്ചത്. 

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം 350 ഏകദിനങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പിച്ചത്. 346 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കുപ്പായം അണിഞ്ഞ ധോണി 3 ഏകദിനങ്ങളില്‍ ഏഷ്യന്‍ ഇലവനിലും അംഗമായി. 350 ഏകദിനങ്ങള്‍ കളിച്ച പട്ടികയില്‍ പത്താം സ്ഥാനത്താണ് ധോണി. 

സ്ഥിരം വിക്കറ്റ്കീപ്പര്‍ എന്ന നിലയില്‍ ഇടവേളയില്ലാതെ 350 ഏകദിനങ്ങള്‍ക്ക് ഇറങ്ങിയ ആദ്യ ക്രിക്കറ്റ് താരം കൂടിയാണ് എംഎസ് ധോണി. ശ്രീലങ്കയുടെ കുമാര്‍ സങ്കാക്കാരയും 360 ഏകദിനങ്ങളില്‍ കീപ്പറായിരുന്നെങ്കിലും ഇത് ഒരുമിച്ചായിരുന്നില്ല. ധോണിയുടെ 350 ഏകദിനങ്ങളില്‍ 200 മത്സരങ്ങളില്‍ ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നു. ഈ പദവിയിലെത്തിയ മൂന്നാമത്തെ ക്രിക്കറ്ററും, ഏക ഇന്ത്യന്‍ താരവുമാണ് ധോണി. 

ലോകകപ്പില്‍ ധോണി മികച്ച ഫോമിലല്ല. ഏതാനും ദിവസം മുന്‍പ് 38 വയസ്സ് തികഞ്ഞ ധാരം വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളുകയും ചെയ്തിട്ടുണ്ട്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.