Breaking Now

ടിക് ടോക്ക് ദുരന്തം വീണ്ടും ; വീഡിയോ എടുക്കുന്നതിനിടെ യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു

നീന്തലറിയാത്ത നരസിംഹലു ആഴമുള്ള ഭാഗത്തേക്കു നീങ്ങുന്ന രംഗമായിരുന്നു സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയത്

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു. 24 കാരനായ നരസിംഹലു എന്ന യുവാവാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

ഹൈദരാബാദിലെ ഉള്‍നാടന്‍ പ്രദേശത്തുള്ള തടാകത്തില്‍ കുളിക്കുന്നതിനിടെ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടം നടന്നത്.നീന്തലറിയാത്ത നരസിംഹലു ആഴമുള്ള ഭാഗത്തേക്കു നീങ്ങുന്ന രംഗമായിരുന്നു സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയത്

ആഴമുള്ള ഭാഗത്തെത്തിയ നരസിംഹലു മുങ്ങിപ്പോയി. ബന്ധു അലറി വിളിച്ചതോടെ സമീപവാസികളെത്തി തിരച്ചില്‍ നടത്തി. യുവാവിനെ തടാകത്തില്‍ നിന്നു പുറത്തേക്ക് എടുത്തപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു. മരിക്കും മുമ്പ് ഇവര്‍ പങ്കുവച്ച വീഡിയോ വൈറലായി.




കൂടുതല്‍വാര്‍ത്തകള്‍.