Breaking Now

ക്രിക്കറ്റ് കളിക്കിടെ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം ; ജയ്ശ്രീറാം വിളിക്കാന്‍ ഭീഷണിപ്പെടുത്തിയതായി പരാതി

വിദ്യാര്‍ത്ഥികളുടെ തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും വിദ്യാര്‍ത്ഥികളെ ബാറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. യുപി ഉന്നാവോയിലാണ് സംഭവം. ഉന്നാവോയിലെ സാദര്‍ മേഖലയിലെ ദാറുല്‍ ഉലും ഫയിസേ ആം മദ്രസയിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലെറിഞ്ഞെന്നും ആരോപണമുണ്ട്. വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടിലെത്തിയ സൈക്കിളുകളും നശിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.