Breaking Now

കൂട്ടുകാരേയും രുചിയുള്ള ഭക്ഷണവും മിസ് ചെയ്തു ; ബൈക്ക് മോഷ്ടിച്ച് 52 കാരന്‍ വീണ്ടും ജയിലിലേക്ക്

പുറത്തെത്തിയപ്പോള്‍ ജയില്‍ ജീവിതം മിസ് ചെയ്ത് വീണ്ടും മോഷണം നടത്തി ഇയാള്‍ ജയിലിലേക്ക് തിരിച്ചെത്തി.

52 കാരനായ ജ്ഞാന പ്രകാശത്തിന് ജയിലിനോട് അത്ര പ്രിയമായി. മൂന്നു നേരം ഭക്ഷണവും നല്ല സുഹൃത്തുക്കളും താമസ സൗകര്യവും. എല്ലാം കൊണ്ടും പുഴാല്‍ ജയില്‍ ഇദ്ദേഹത്തെ സംബന്ധിച്ച് ഒരു സുഖ ജീവിതം നല്‍കുന്നയിടമാണ്. പുറത്തെത്തിയപ്പോള്‍ ജയില്‍ ജീവിതം മിസ് ചെയ്ത് വീണ്ടും മോഷണം നടത്തി ഇയാള്‍ ജയിലിലേക്ക് തിരിച്ചെത്തി.

പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിച്ചെന്ന പേരിലാണ് അകത്തായത്. നേരത്തെയും മോഷണ കുറ്റമാണ് ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നത്.

ജ്ഞാനപ്രകാശം വീട്ടിലേക്ക് പോയപ്പോള്‍ വീട്ടുകാര്‍ വേണ്ട ശ്രദ്ധ നല്‍കിയില്ല. ഭാര്യയും മക്കളും കുറ്റപ്പെടുത്തുന്നു. ജയിലിലാണ് സന്തോഷമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതാണത്രെ വീണ്ടും മോഷണത്തിലേക്ക് തിരിയാന്‍ കാരണം.




കൂടുതല്‍വാര്‍ത്തകള്‍.