CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 32 Minutes 24 Seconds Ago
Breaking Now

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം ; ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം ഉത്തരക്കടലാസാക്കി വാര്‍ത്ത നല്‍കി മാതൃഭൂമി പത്രം വിവാദത്തില്‍

'ഉത്തരമില്ലാതെ ക്രമക്കേട്' എന്ന തലക്കെട്ടില്‍ പ്രധാനവാര്‍ത്തയായിട്ടാണ് സംഭവം മാതൃഭുമി നല്‍കിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളെജിലെ യൂണിയന്‍ റൂമില്‍ നിന്ന് ഉത്തരക്കടലാസ് ലഭിച്ച സംഭവത്തില്‍ ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമിയുടെ മുന്‍പേജ് വാര്‍ത്ത വിവാദത്തില്‍. യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ റുമില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തയിലാണ് ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം ഉത്തരക്കടലാസ് എന്ന നിലയില്‍ പത്രം നല്‍കിയത്.

'ഉത്തരമില്ലാതെ ക്രമക്കേട്' എന്ന തലക്കെട്ടില്‍ പ്രധാനവാര്‍ത്തയായിട്ടാണ് സംഭവം മാതൃഭുമി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഷീറ്റില്‍ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കുന്ന ഇനം എഴുതാനുള്ള ഇടവുമെല്ലാം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നതെന്നും ഷീറ്റില്‍ ചോദിക്കുന്നുണ്ട്. പത്രത്തില്‍ നല്‍കിയിട്ടുള്ള ഷീറ്റില്‍ ലൈറ്റ് മ്യുസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്‌ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസായി മാതൃഭുമി നല്‍കിയിരിക്കുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ക്ക് പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ വേണ്ടിയാണ് യൂണിയന്‍ ഓഫീസില്‍ ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്നതായും പത്രം പറയുന്നുണ്ട്.

നേരത്തെ, യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാം പ്രതിയായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആര്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ മിന്നില്‍ പരിശോധനയിലും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു.കേരള സര്‍വകലാശാലാ പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ 4 ഫുള്‍ സെറ്റും പത്തില്‍ താഴെ ഷീറ്റുകളുള്ള 11 സെറ്റുമാണ് കണ്ടെത്തിയത്. കേരള യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും പിടിച്ചെടുത്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.