CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 39 Minutes 36 Seconds Ago
Breaking Now

13 കാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി റിയാദില്‍ ഇന്റര്‍പോള്‍ പിടിയിലായി

റിയാദില്‍ ജോലിയുള്ള സുനില്‍കുമാര്‍ 2017 അവധിയില്‍ നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതി വിഭാഗക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

13 കാരിയെ പീഡിപ്പിച്ച ശേഷം റിയാദിലെത്തി ഇന്റര്‍പോള്‍ പിടിയിലായ കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ നാട്ടിലേക്കെത്തിയ്ക്കും, മൂന്നാഴ്ച മുമ്പാണ് സുനില്‍ കുമാര്‍ ഭദ്രനെ കസറ്റഡിയില്‍ എടുത്തത്. റിയാദിലെത്തിയ കൊല്ലം പോലീസ് കമ്മീഷണറും റാന്നി സ്വദേശിയുമായ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പോക്‌സോ ചുമത്തിയ പ്രതിയെ കൊണ്ടുപോകുന്നത്.

കൊല്ലം ജില്ല ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എം അനില്‍കുമാര്‍, ഓച്ചിറ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രകാശ് എന്നിവരും മെറിന്‍ ജോസഫിനൊപ്പം റിയാദിലെത്തിയാണ് പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഒന്നര വര്‍ഷത്തെ നിരന്തര ശ്രമങ്ങള്‍ വിജയിക്കാനായതോടെയാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതും റിയാദില്‍ കഴിഞ്ഞിരുന്ന സുനില്‍ കുമാറിനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതും. റിയാദിലെ അല്‍ഹെര്‍ ജയിലിലാണ് പ്രതിയെ പാര്‍പ്പിച്ചത്.

റിയാദില്‍ ജോലിയുള്ള സുനില്‍കുമാര്‍ 2017 അവധിയില്‍ നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതി വിഭാഗക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. ചൈല്‍ഡ് ലൈന്‍ വഴിയാണ് കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ച വിവരം പുറത്തുവന്നത്.

പ്രതി റിയാദിലേക്ക് മടങ്ങി. കുട്ടിയെ പിന്നീട് കൊല്ലം കരിക്കോട്ടുള്ള മഹിള മന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചെങ്കിലും ഇവിടെ വച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ചേര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.