CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 46 Minutes 42 Seconds Ago
Breaking Now

നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിലുള്ള പിതൃബലിയര്‍പ്പണം ജൂലൈ 31 ന് നോട്ടിംങ്ങ്ഹാഹാമില്‍...

നോട്ടിംങ്ങ്ഹാം: നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 31 ന്  നോട്ടിംങ്ങ്ഹാമില്‍ പിതൃബലിയര്‍പ്പണം നടക്കും. കര്‍ക്കിടക മാസത്തില്‍ മണ്‍മറഞ്ഞ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുക എന്നത് ഹൈന്ദവര്‍ ആചരിക്കുന്ന ഒരു ധര്‍മ്മമാണ്.

 ശ്രദ്ധയോട് കൂടി ചെയ്യേണ്ടത് 'ശ്രാദ്ധം'. സമസ്ത പാപങ്ങളും തീര്‍ത്തു പിതൃപ്രീതിക്ക് ഏറ്റവും പ്രധാനമായ ശ്രാദ്ധകര്‍മം NCKHH UK യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 31ന് നടത്തപ്പെടുന്നു. രാവിലെ 10.30 മുതലാണ് അമാവാസി പിത്യ തര്‍പ്പണം ആരംഭിക്കുന്നത്. പരിപാവനമായ ഈ ചടങ്ങില്‍ പങ്കെടുത്തു ജന്മപുണ്യം നേടുവാന്‍ എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.

വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ദയവായി താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപെടുക:

സുരേഷ് ശങ്കരന്‍ കുട്ടി –07940658142

ഗോപകുമാര്‍ – 07932672467

പ്രശാന്ത് – 07863978338 

 

അമാവാസി പിതൃബലിയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക.

https://www.eventbrite.co.uk/e/pithrutharppanam2019tickets63814188957

 




കൂടുതല്‍വാര്‍ത്തകള്‍.