CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Minutes 32 Seconds Ago
Breaking Now

ഡയാന രാജകുമാരിയ്‌ക്കൊരു പുനര്‍ജന്മമോ ? നാലു വയസുകാരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി മാതാപിതാക്കള്‍ ; സ്വകാര്യ കാര്യങ്ങള്‍ വരെ ഈ കുരുന്നു വെളിപ്പെടുത്തുന്നു

ബില്ലിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് ഏവരും കേള്‍ക്കുന്നത്.

ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ പത്‌നിയായ ഡയാന രാജകുമാരി 1997 ലെ ഒരു കാര്‍ അപകടത്തിലാണ് മരിച്ചത്. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ അവതാരകനായ ഡെവിഡ് ക്യാപ്‌ബെല്ലിന്റെ മകന്‍ ബില്ലിയെന്ന നാലു വയസുകാരന്‍ താന്‍ ഡയാന രാജകുമാരിയുടെ പുനര്‍ ജന്മമാണെന്നാണ് അവകാശപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ പൗരനായ ബില്ലി ഇതുവരെ ബ്രിട്ടനില്‍ പോയിട്ടില്ല. എന്നാല്‍ രാജകുമാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും ബില്ലിയ്ക്കറിയാം.

ബില്ലിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് ഏവരും കേള്‍ക്കുന്നത്. രണ്ടു വയസ്സു മാത്രമുള്ള കുട്ടി ആദ്യമായി ഡയാന രാജകുമാരിയുടെ ചിത്രം കണ്ട് പറഞ്ഞതിങ്ങനെയാണ്,, മമ്മാ, ഇത് ഞാനാണ്. ഞാന്‍ രാജകുമാരി ആയിരുന്നപ്പോഴുള്ള ചിത്രമാണത്. പക്ഷെ മാതാപിതാക്കള്‍ ഇത് തമാശയായി കണ്ടു. പിന്നീട് അവന്‍ പറഞ്ഞു ' എനിയ്ക്ക് ഒരു ചേട്ടനുണ്ടായിരുന്നു., ജോണ്‍.. രണ്ട് പിള്ളേരും.. ഇതോടെ മാതാപിതാക്കള്‍ ഇതന്വേഷിച്ചപ്പോള്‍ ജോണ്‍ എന്നൊരു ചേട്ടനുള്ളതായി അറിഞ്ഞു. തങ്ങള്‍ക്ക് പോലും അറിയാത്ത കാര്യങ്ങളാണ് കുട്ടി വെളിപ്പെടുത്തുന്നതെന്നാണ് ഈ അമ്മ പറയുന്നത്. ഡയാന രാജകുമാരിയുടെ സ്വകാര്യ കാര്യങ്ങള്‍ പോലും മകന്‍ പറഞ്ഞു തുടങ്ങിയതോടെ ഇത് അവഗണിക്കാനാവില്ലെന്ന് തോന്നിയെന്ന് ഡേവിഡ് ക്യാപ്‌ബെല്‍ പറയുന്നു.

ഒരു സ്‌കോട്ടിഷ് സുഹൃത്തിനോട് ബില്ലി പറഞ്ഞതിങ്ങനെയായിരുന്നു ' ഞാന്‍ രാജകുമാരിയായിരുന്നപ്പോള്‍ ഒരു മാളികയിലേക്ക് എപ്പോഴും പോകുമായിരുന്നു. അതില്‍ യൂണികോണ്‍സ് ഉണ്ടായിരുന്നു. അതിന്റെ പേര് ബാല്‍മോറല്‍ എന്നാണ്. അടുത്തിടെ ഡയാനയുടെ ചിത്രം കണ്ടപ്പോള്‍ മകന്‍ പറഞ്ഞതിങ്ങനെയാണ് '' ഞാന്‍ രാജ കുമാരി ആയിരുന്നപ്പോഴുള്ള ചിത്രമാണിത്. ഒരു ദിവസം ഒരുപാട് സൈറണുകള്‍ മുഴങ്ങി. അന്ന് ഞാന്‍ രാജകുമാരി അല്ലാതായി... മകന്റെ ഈ വെളിപ്പെടുത്തലിന്റെ അര്‍ത്ഥം തേടുകയാണ് മാതാപിതാക്കള്‍.




കൂടുതല്‍വാര്‍ത്തകള്‍.