CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 40 Seconds Ago
Breaking Now

സൗത്താംപ്ടണ്‍ & പോര്ടസ്‌മോത് സമീക്ഷ ബ്രാഞ്ച് രൂപികരിച്ചു.

സൗത്താംപ്ടണ്‍: സമീക്ഷ ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7, 8  തീയതികളില്‍ ലണ്ടന്‍, വെംബ്ലിയില്‍ വെച്ച് നടക്കുന്നതിന്റെ ഭാഗമായി സമീക്ഷയുടെ വിവിധ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു വരുകയാണ്.  പുരോഗമന സാംസ്‌കാരിക ആശയങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും സമകാലീന സാമൂഹിക കാര്യങ്ങളില്‍ ഇടപെടുന്നതിനുമായി സൗത്താംപ്ടനും പോര്ടസ്‌മോതും സംയുക്തമായി സമീക്ഷയുടെ പുതിയ ബ്രാഞ്ച് രൂപികരിച്ചു. ജൂലൈ 16  ന്, സമീക്ഷയുടെ കേന്ദ്ര കമ്മിറ്റി അംഗവും, സമീക്ഷ ഹീത്രു ബ്രാഞ്ച് സെക്രട്ടറിയുമായ ശ്രീ.ബിനോജ് ജോണ്‍  ഉത്ഘാടനം ചെയ്തു. ഉത്ഘാടനയോഗത്തില്‍ സമീക്ഷ യുകെയുടെ ദേശീയ സെക്രട്ടറി ശ്രീമതി. സ്വപ്നപ്രവീണും, ജോയിന്റ് സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും ഓണ്‍ലൈനില്‍ പങ്കെടുത്തു. ഉത്ഘാടനയോഗത്തില്‍, സമീക്ഷ ദേശീയ സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര കമ്മിറ്റി അംഗവും, സമീക്ഷ ഹീത്രു ബ്രാഞ്ച് പ്രസിഡന്റുമായ ശ്രീ. മോന്‍സി അവതരിപ്പിച്ചു. പ്രസ്തുത യോഗത്തില്‍, സമീക്ഷ പൂള്‍ ബ്രാഞ്ച് പ്രസിഡന്റ് ശ്രീ. പോളി മാഞ്ഞൂരാന്‍ പൂളില്‍ നടന്ന ദേശീയ സമ്മേളനത്തെ കുറിച്ചും സമീക്ഷ പൂള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും സദസ്സിനോട് വിശദീകരിച്ചു. 

സമീക്ഷയുടെ ദേശീയ സമ്മേളനം, ഭാവിപരിപാടികള്‍,പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ നടത്തിപ്പിനായി ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രസിഡന്റ്: ശ്രീ. മിഥുന്‍, വൈസ് പ്രസിഡന്റ്: ശ്രീ. സാബു, സെക്രട്ടറി: ശ്രീ. രഞ്ജീഷ്, ജോയിന്റ് സെക്രട്ടറി: ശ്രീ. റൈനോള്‍ഡ്, ട്രെഷറര്‍: ശ്രീ. ജോസഫ്.  

സമീക്ഷ ദേശീയ സമിതിക്കു വേണ്ടി സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ച ശ്രീ. സ്വപ്നപ്രവീണ്‍ കലാസാംസ്‌കാരിക സംഘടനകള്‍  നേരിടുന്ന വെല്ലുവിളികളെയും ആനുകാലിക പ്രശ്‌നങ്ങള്‍ സംഘടനപരമായി തന്നെ  ഏറ്റെടുക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു കലാസാംസ്‌കാരിക സംഘടന നടത്തുന്ന ദ്വിദിന ദേശീയ സമ്മേളനം വന്‍വിജയമാക്കുന്നതിനും സെപ്റ്റംബര്‍ 7 ന്  നടക്കുന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്യാന്‍ എത്തുന്ന കേരളനിയമസഭാ സാമാജികനും കേരളനിയമസഭയിലെ ഇടതുപക്ഷത്തിന്റെ പ്രമുഖവാഗ്മിയും ആയ ശ്രീ. അഡ്വ.എം.സ്വരാജിന്റെ പ്രസംഗം ശ്രവിക്കാനും ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക ആശയങ്ങള്‍ക്ക് വ്യക്തത നല്‍കി, മലയാളമനസാക്ഷിയോട് നിരന്തരം സംവാദിക്കുന്ന പ്രമുഖ സാംസ്‌കാരിക നായകന്‍ ശ്രീ. സുനില്‍ പി ഇളയിടം നയിക്കുന്ന സാംസ്‌കാരിക സെമിനാറിലേക്കും മുഴുവന്‍ പ്രവര്‍ത്തകരെയും സ്വാഗതം ചെയ്തുകൊണ്ട് ബ്രാഞ്ച് രൂപീകരണ യോഗത്തെ സമീക്ഷ ദേശീയ ജോയിന്റ് സെക്രട്ടറിയും, ദേശീയ സമ്മേളന സ്വാഗതസംഘം ഭാരവാഹിയുമായ ശ്രീ. ദിനേശ് വെള്ളാപ്പള്ളി അഭിസംബോധന ചെയ്തു. 

പൂളില്‍ വെച്ച് നടന്ന സമീക്ഷയുടെ ദേശീയ സമ്മേളനത്തിന് ശേഷം നമ്മെ വിട്ടു പിരിഞ്ഞ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അനുശോചനം രേഖപ്പെടുത്തി തുടങ്ങിയ യോഗത്തില്‍,സമീക്ഷ കേന്ദ്ര കമ്മിറ്റി അംഗവും,പൂള്‍ ബ്രാഞ്ചിന്റെ ആദ്യകാല സെക്രട്ടറിയുമായിരുന്ന ശ്രീ. പ്രസാദ് ഒഴാക്കല്‍ സ്വാഗതവും ശ്രീ. നോബിള്‍ മാത്യു നന്ദിയും പറഞ്ഞു. 

വാര്‍ത്ത: ജയന്‍ ഇടപ്പാള്‍

 




കൂടുതല്‍വാര്‍ത്തകള്‍.