CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 28 Seconds Ago
Breaking Now

വൈകാരികമാകാതെ പ്രായോഗികമായി ചിന്തിക്കൂ ; ധോണിയ്‌ക്കെതിരെ ഒളിയമ്പുമായി ഗൗതം ഗംഭീര്‍

ഭാവിയെ കരുതിയും യുവതാരങ്ങള്‍ക്കായും നിലകൊണ്ട ധോണിയ്ക്ക് ഇപ്പോള്‍ ചിന്തിക്കേണ്ടതും ഈ വിധത്തിലാണെന്ന് ഗംഭീര്‍ പറയുന്നു.

മുന്‍ ക്യാപ്റ്റന്‍ ധോണിയ്‌ക്കെതിരെ ഒളിയമ്പുമായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീം സെലക്ഷന്‍ ചര്‍ച്ചയാകവേയാണ് ഗൗതം ഗംഭീറിന്റെ വാക്കുകള്‍.

മുമ്പ് ടീം തിരഞ്ഞെടുക്കുമ്പോഴും പ്ലയിങ് ഇലവന്‍ തിരഞ്ഞെടുക്കുമ്പോഴും ധോണി യുവതാരങ്ങള്‍ക്കാണ് പ്രധാന്യം നല്‍കിയിരുന്നത്. ഒരിക്കല്‍ ഓസ്‌ട്രേലിയയില്‍ വച്ച് തന്നോടും സച്ചിന്‍ തെന്‍ഡുല്‍ക്കറോടും സേവാഗിനോടും ധോണി പറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ക്രിക്കറ്റ് ഗ്രൗണ്ട് വലുതായതിനാല്‍ നിങ്ങള്‍ മൂന്നുപേരേയും ഒരുമിച്ച് പരിഗണിക്കാനാവില്ല, യുവതാരങ്ങള്‍ക്കും അവസരം ഒരുക്കണമെന്നായിരുന്നു ധോണി പറഞ്ഞത്. ഭാവിയെ കരുതിയും യുവതാരങ്ങള്‍ക്കായും നിലകൊണ്ട ധോണിയ്ക്ക് ഇപ്പോള്‍ ചിന്തിക്കേണ്ടതും ഈ വിധത്തിലാണെന്ന് ഗംഭീര്‍ പറയുന്നു.

ധോണിയ്ക്ക് പകരം ഋഷഭ് പന്തോ ഇഷാന്‍ കിഷനോ സഞ്ജു സാംസണോ വരട്ടെ, അവര്‍ക്ക് മികവ് തെളിയിക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും സമയം നല്‍കണം. അങ്ങനെ നല്‍കിയാല്‍ അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും ടീമിന് നല്ലൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ലഭിക്കുമെന്ന് ഗംഭീര്‍ പറഞ്ഞു. ധോണി ഇന്ത്യയ്ക്ക് ലോകകപ്പ് നേടി തന്നിട്ടുണ്ടെങ്കിലും മറ്റ് ക്യാപ്റ്റന്‍മാര്‍ മോശക്കാരല്ലെന്ന് ഓര്‍ക്കണം. ക്യാപ്റ്റന്‍ എന്ന നിലയില്‍ വിജയങ്ങള്‍ ധോണിയുടേത് മാത്രമായിരുന്നില്ലെന്നും അത് ടീമിന്റെ ഒന്നാകെയുള്ള വിജയമാണെന്നും ഗംഭീര്‍ പറഞ്ഞു. എന്നാല്‍ തോല്‍ക്കുമ്പോള്‍ ക്യാപ്റ്റനെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗതം ഗംഭീറിനെ മോശം ഫോമിന്റെ പേരില്‍ ധോണി ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് ടീമിലേക്ക് പരിഗണിച്ചില്ല.




കൂടുതല്‍വാര്‍ത്തകള്‍.