CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 5 Seconds Ago
Breaking Now

ബിഹാര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ; സത്യമിതാണ്

നദീതീരത്തടിഞ്ഞ കുട്ടി മരിച്ചതാണ് എന്ന കാര്യം വസ്തുതയാണ്. എന്നാല്‍ ബിഹാറിലുണ്ടായ വെള്ളപ്പൊക്കത്തിലല്ല.

കനത്ത മഴയെ തുടര്‍ന്ന് പ്രളയ ദുരിതമനുഭവിക്കുകയാണ് അസമിലേയും ബിഹാറിലേയും ജനങ്ങള്‍. ഇതിനിടെ ചില തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഒന്ന് നദീതീരത്തു വന്നടിഞ്ഞ ഒരു കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രമാണ്. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ കുട്ടിയാണെന്ന് പറഞ്ഞാണ് സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടക്കുന്നത്.

മെക്‌സിക്കന്‍ തീരത്ത് വന്നടിഞ്ഞ അഭയാര്‍ത്ഥി ഐലാന്‍ കുര്‍ദിയുമായി താരതമ്യം ചെയ്തുപോലും ചിലര്‍ പറയുന്നുണ്ട്. ഐലനോട് സഹതപിക്കുന്നവരും ഭരണകൂടവും സ്വന്തം രാജ്യത്തെ ഇത്തരം കാഴ്ചകള്‍ കാണാതെ പോകുന്നുവെന്നും ഇക്കൂട്ടര്‍ പറയുന്നു. ബിഹാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുമുണ്ട്.

നദീതീരത്തടിഞ്ഞ കുട്ടി മരിച്ചതാണ് എന്ന കാര്യം വസ്തുതയാണ്. എന്നാല്‍ ബിഹാറിലുണ്ടായ വെള്ളപ്പൊക്കത്തിലല്ല. യഥാര്‍ത്ഥ സംഭവം നടന്നത് മുസഫര്‍പൂരിലാണ്. ഭര്‍ത്താവുമായി വഴക്കിട്ടതിന് ശേഷം നാലു മക്കളെ പുഴയിലെറിഞ്ഞ് റീന ദേവി എന്ന സ്ത്രീ പിന്നാലെ ചാടുകയായിരുന്നു. എന്നാല്‍ റീനാദേവിയും ഏഴു വയസുള്ള ഒരു മകളും രക്ഷപ്പെട്ടു. ദേവിക്കെതിരെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.