CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 19 Seconds Ago
Breaking Now

ക്യാപ്റ്റന്‍ കൂള്‍ മാസ്സാണ്; 2 മാസത്തേക്ക് ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റില്‍ ചേരും; ടീമിലെടുക്കുന്ന തലവേദന ഒഴിഞ്ഞ് ബിസിസിഐ

ഇന്ത്യന്‍ സൈന്യത്തിന്റെ ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരാ റെജിമെന്റില്‍ രണ്ട് മാസം ചേരുമെന്നാണ് എംഎസ് ധോണി ബിസിസിഐ അറിയിച്ചിരിക്കുന്നത്.

എംഎസ് ധോണിയെ ടീമില്‍ എടുക്കണോ, വേണ്ടയോ? ബിസിസിഐയും, ഇന്ത്യന്‍ ടീമും, വിമര്‍ശകരും ഈ ചോദ്യത്തിന്റെ പേരില്‍ പരസ്പരം കടിച്ചുകീറുന്നതിന് ഇടെ പരിഹാരവുമായി മുന്‍ ക്യാപ്റ്റന്‍ തന്നെ ബോര്‍ഡിന് മുന്നിലെത്തി. രണ്ട് മാസത്തേക്ക് തന്നെ നോക്കേണ്ട, ഇന്ത്യന്‍ സൈന്യത്തിന്റെ ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരാ റെജിമെന്റില്‍ രണ്ട് മാസം ചേരുമെന്നാണ് എംഎസ് ധോണി ബിസിസിഐ അറിയിച്ചിരിക്കുന്നത്. 

ഇതോടെ അടുത്ത മാസം നടക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ധോണിയെ ടീമില്‍ എടുക്കണോ, വേണ്ടയോ എന്ന ചോദ്യം തന്നെ അസ്തമിച്ചു. ടെറിട്ടോറിയല്‍ ആര്‍മി പാരച്യൂട്ട് റെജിമെന്റില്‍ ലെഫ്റ്റനന്റ് കേണല്‍ ഓണററി പോസ്റ്റാണ് ധോണിക്കുള്ളത്. 2019 ലോകകപ്പിന് മുന്‍പ് തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബിസിസിഐ സെലക്ഷന്‍ പാനല്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കും. 

തല്‍ക്കാലത്തേക്ക് ധോണി വിരമിക്കുന്നില്ലെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയെ അറിയിച്ചു. രണ്ട് മാസത്തേക്ക് പാരാ റെജിമെന്റില്‍ ചേരുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. തീരുമാനം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും, സെലക്ടര്‍മാരുടെയും ശ്രദ്ധയില്‍ പെടുത്തിയതായും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. 

ആഗസ്റ്റ് മൂന്നിന് മൂന്ന് ടി20 മത്സരങ്ങളോടെയാണ് വിന്‍ഡീസ് പര്യടനത്തിന് തുടക്കമാകുക. പിന്നീട് 3 ഏകദിനങ്ങളും, 2 ടെസ്റ്റ് മത്സരങ്ങളുമുണ്ട്. ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളും, ഇതിനായുള്ള സമ്മര്‍ദവും നടപ്പില്ലെന്നാണ് താരത്തിന്റെ തീരുമാനം വ്യക്തമാക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.