CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 7 Minutes 50 Seconds Ago
Breaking Now

ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് വമ്പന്‍; മെസ്സി പോരെന്ന് വിരാട് കോഹ്‌ലി; എല്ലാവരെയും പ്രചോദിപ്പിക്കുന്നത് പോര്‍ച്ചുഗല്‍ താരം തന്നെ!

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയേക്കാള്‍ റൊണാള്‍ഡോയാണ് മികച്ച കരിയറിന് ഉടമയെന്നും വിരാട് പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മികച്ച ഫുട്‌ബോള്‍ ആരാധകന്‍ കൂടിയാണെന്നത് പരസ്യമായ രഹസ്യമാണ്. പല സമയത്തും ഫുട്‌ബോളിനോടുള്ള സ്‌നേഹത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കാറുണ്ട്. വിരാട് ഇന്ത്യയിലെ കായിക താരങ്ങള്‍ക്ക് പ്രചോദനമേകുന്ന താരമാണ്. ക്രിക്കറ്റിനോടുള്ള താരത്തിന്റെ അഭിനിവേശം ലോകോത്തര താരങ്ങള്‍ക്കിടയിലും പ്രശസ്തം. 

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നത് ഒരു ലോക ഫുട്‌ബോളറില്‍ നിന്നാണ്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് അദ്ദേഹത്തിന്റെ പ്രചോദനം. ഫിഫ.കോമിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഫുട്‌ബോളര്‍ റൊണാള്‍ഡോ ആണെന്ന് വിരാട് വ്യക്തമാക്കിയത്. 

'എനിക്ക് ക്രിസ്റ്റിയാനോ എല്ലാവര്‍ക്കും മുകളിലാണ്. ആത്മാര്‍ത്ഥതയും, തൊഴില്‍നീതിയും സമാനതകളില്ലാത്തതാണ്. അദ്ദേഹത്തിന് അത് വളരെയധികം ആവശ്യമുണ്ട്, അത് എല്ലാ മത്സരത്തിലും കാണാം', വിരാട് പറഞ്ഞു. 

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയേക്കാള്‍ റൊണാള്‍ഡോയാണ് മികച്ച കരിയറിന് ഉടമയെന്നും വിരാട് പറയുന്നു. 'എന്റെ അഭിപ്രായത്തില്‍ റൊണാള്‍ഡോ കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുത്ത് വിജയിച്ച വ്യക്തിയാണ്. അദ്ദേഹം ഒരു കംപ്ലീറ്റ് പ്ലെയറാണ്, ആളുകള്‍ക്ക് പ്രചോദനമാണ്, നേതാവാണ്. റൊണാള്‍ഡോ ഒരു നേതാവാണ്, അതില്‍ വിശ്വാസവും ഉണ്ട്', വിരാട് കൂട്ടിച്ചേര്‍ത്തു. 

വരുന്ന വര്‍ഷങ്ങളില്‍ എംബാപ്പെ ലോക ഫുട്‌ബോളിന്റെ നെറുകയില്‍ എത്തുമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രവചനം. 

 




കൂടുതല്‍വാര്‍ത്തകള്‍.