Breaking Now

കാമുകന്റെ തലയ്ക്കടിച്ചു കൊന്ന നേഴ്സറി ജീവനക്കാരിക്ക് ജീവപര്യന്തം തടവ്‌ .

31 വയസുള്ള മിക്കെല്ലേ മിൽസ് തന്റെ കാമുകനായ 20 ക്കാരൻ എട്വാർഡ്‌ മില്ലറെ 24 തവണയാണ് കുത്തിയത്. കുത്തിന്റെ ശക്തിയിൽ എട്വാർഡിന്റെ ശരീരത്തിലേക്ക് ഒൻപത് ഇഞ്ചോളം ആണ് കത്തി താഴ്ന്നു പോയത്.

മുൻ നേഴ്സറി ജീവനക്കാരിയായിരുന്ന മിക്കെല്ലേ മിൽസ് തന്റെ കാമുകനായ എട്വാർഡ്‌ മില്ലറെ കുത്തി കൊന്ന കേസിൽ കുറ്റക്കാരിയാണ് എന്നു കണ്ട കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവാണ് വിധിച്ചത്. മദ്യപിച്ചതിനു ശേഷം ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ 31 വയസുള്ള മിക്കെല്ലേ മിൽസ് തന്റെ കാമുകനായ 20 ക്കാരൻ എട്വാർഡ്‌ മില്ലറെ 24 തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. ഒരു വില്ലേജ് പബ്ബിലെ ബോണ്‍ഫയർ പാർട്ടിയ്ക്ക് പോകുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.

 

മദ്യപിച്ചു തർക്കം ഉണ്ടായതിനു ശേഷം മിക്കെല്ലേ തന്റെ ആദ്യ കാല പങ്കാളിയും മൂത്ത കുഞ്ഞിന്റെ പിതാവും ആയ ട്രെവോർ സ്റ്റുക്കിയ്ക്കു താൻ ഇപ്പോഴും അയാളെ സ്നേഹിക്കുന്നു എന്ന് സന്ദേശം അയച്ചിരുന്നു.കുറച്ചു നിമിഷങ്ങൾക്ക് ശേഷം മിക്കെല്ലേ ഒരു കത്തിയെടുത്തു തന്റെ സർവ ശക്തിയുമെടുത്ത് എട്വാർഡ്‌ മില്ലറെ കുത്തുകയായിരുന്നു. 24 തവണ കുത്തിയ മിക്കെല്ലേ ഇരുപത്  മിനിട്ടോളം കാത്തതിന് ശേഷമാണ് അപകട അലാറം മുഴക്കിയത്. എഡിയുടെ നെഞ്ചിലും വയറ്റിലും പുറകിലുമെല്ലാം കുത്തേറ്റിരുന്നു. എട്വാർഡ്‌ മില്ലറുടെ ആദ്യത്തെ കാമുകിയായിരുന്നു മിക്കെല്ലേ മിൽസ്. എന്നാൽ മിക്കെല്ലേയ്ക്ക് ഇതിനു മുൻപ് 70 - ഓളം കാമുകന്മാരുണ്ടായിരുന്നു.

ഇതിനു മുൻപ് മിക്കെല്ലേ തന്റെ രണ്ടു പൂർവ്വ കാമുകന്മാരായിരുന്ന പോൾ വൂൽവെയും ആരോണ്‍ ഗ്രാന്റിനെയും കത്തി കൊണ്ട് കുത്തി മുറിവേൽപ്പിച്ചിട്ടുണ്ട് എന്ന് കണ്ടു പിടിച്ച കോടതി ഇവർ ദേഷ്യം വന്നാൽ ഉടൻ തന്നെ കത്തിയെടുത്തു ഉപദ്രവിക്കുന്ന പ്രകൃതക്കാരിയാണ് എന്ന് പറഞ്ഞു. മിക്കെല്ലേ താൻ എട്വാർഡിനെ വളരെയധികം സ്നേഹിച്ചിരുന്നുവെന്നും ഒരിക്കലും കൊല്ലണം എന്ന് കരുതി ചെയ്തതല്ല എന്ന് പറഞ്ഞെങ്കിലും കോടതി അത് ചെവി കൊണ്ടില്ല. തനിക്ക് കത്തിയെടുത്ത ഓർമയില്ലെന്നു പറഞ്ഞ മിക്കെല്ലേ എന്നാൽ താൻ കത്തി വച്ച് എട്വാർഡിനെ കുത്തിയതായി ഓർക്കുന്നു എന്ന് പറഞ്ഞു. അതിനു ശേഷം തിരിച്ചു മുറിയിലേക്ക് പോയ തന്റെ അടുത്തേക്ക് എഡി വരുന്നത് കണ്ടപ്പോൾ തന്നെ കൊല്ലാൻ വരുന്നതാണ് എന്ന് കരുതിയാണ് വീണ്ടും കുത്തിയത് എന്ന് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.