Breaking Now

മലമുകളില്‍ നിന്ന് ഫ്രിഡ്ജ് വലിച്ചെറിഞ്ഞ് യുവാവിന്റെ തമാശ ; തിരിക്കെ കയറ്റിച്ച് പോലീസ് പണി കൊടുത്തു

വണ്ടിയില്‍ കൊണ്ടുവന്ന പഴയ ഫ്രിഡ്ജ് മലമുകളിലൂടെ റോഡില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു.

മലമുകളില്‍ നിന്ന് താഴേക്ക് ഫ്രിഡ്ജ് വലിച്ചെറിഞ്ഞ യുവാവിനെ മാതൃകാപരമായി ശിക്ഷിച്ച് പോലീസ്. ഫ്രിഡ്ജ് ഇയാളെയും സുഹൃത്തിനെയും കൊണ്ട് തിരിച്ച് കയറ്റിച്ചു. സ്‌പെയ്‌നിലെ അല്‍മേരിയയിലാണ് സംഭവം.

ഇലക്ട്രിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് യുവാവ് ജോലി ചെയ്യുന്നത്. വണ്ടിയില്‍ കൊണ്ടുവന്ന പഴയ ഫ്രിഡ്ജ് മലമുകളിലൂടെ റോഡില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ വീഡിയോ പകര്‍ത്തി. ഞങ്ങള്‍ ഇത് റീസൈക്കിള്‍ ചെയ്യുന്നുവെന്ന് വിളിച്ചുപറയുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ കനത്ത പ്രതിഷേധം ഉയര്‍ന്നു. മാലിന്യം വലിച്ചെറിഞ്ഞ് പരിസ്ഥിതിയെ നശിപ്പിച്ച് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന വിമര്‍ശനം ശക്തമായി. ഇതോടെ പോലീസ് യുവാവിേേനയും സുഹൃത്തിനേയും കണ്ടെത്തി. താഴേക്കിട്ട ഫ്രിഡ്ജ് തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. രണ്ടുപേരും ചേര്‍ന്ന് കഷ്ടപ്പെട്ട് ഫ്രിഡ്ജ് മുകളിലെത്തിച്ചു.

പോലീസ് ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ഇവര്‍ക്ക് പിഴയോ തടവോ ഉള്‍പ്പെടെ നിയമനടപടി നേരിടേണ്ടിവരുമെന്നും പോലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.