Breaking Now

പുരുഷന്മാരോട് പ്രതികാരം , നിരവധി പേര്‍ക്ക് എച്ച്‌ഐവി പടര്‍ത്തിയെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍ ; ഒടുവില്‍ സത്യം പുറത്തുവന്നു..

വീഡിയോ സാമൂഹ്യ മധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു..എന്നാല്‍ ഇത് ചിലരെ ഭയപ്പെടുത്താനുള്ള ഒരു പ്രതികാര നടപടി മാത്രമായിരുന്നു ഇത് എന്ന് പൊലീസ് പറയുന്നത്.

എച്ച്‌ഐവി ബാധിതയാണെന്ന് മറച്ചുവച്ച് താന്‍ നിരവധി പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നും പുരുഷന്‍മാരിലേക്ക് എച്ച്‌ഐവി പടര്‍ത്തി എന്നും അവകാശപ്പെട്ട് യുവതി. ജോര്‍ജിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടയത്. ബ്രാന്റി യക്കെയ്മ ലാസിറ്റര്‍ എന്ന യുവതിയാണ് ഫെയ്‌സ്ബൂക്ക് ലൈവിലൂടെ ഇത്തരം ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

വീഡിയോ സാമൂഹ്യ മധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു..എന്നാല്‍ ഇത് ചിലരെ ഭയപ്പെടുത്താനുള്ള ഒരു പ്രതികാര നടപടി മാത്രമായിരുന്നു ഇത് എന്ന് പൊലീസ് പറയുന്നത്. വീഡിയോ വൈറലയതോടെ യുവതിയെ പൊലീസ് പിടികൂടി താന്‍ എയ്ഡ്‌സ് ബാധിതയല്ല എന്നും തനിക്ക് വിരോധമുണ്ടായിരുന്ന ചില ആളുകളോടുള്ള പ്രതികാരം തീര്‍ക്കുന്നതിനാണ് അങ്ങനെ പറഞ്ഞത് എന്നും യുവതി വ്യക്തമാക്കിയതായാണ് പൊലീസ് പറയുന്നത്.

2018ലെ യുവതിയുടെ രക്ത പരിശോധന ഫലം പൊലീസിന് നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ കൂടി രക്തം പരിശോധിച്ച് യുവതിക്ക് എച്ച്‌ഐവി ഇല്ലാ എന്ന് ഉറപ്പുവരുത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. തന്റെ മുന്‍ കാമുകന്‍മാരുടെയും അവരുടെ പെണ്‍സുഹൃത്തുക്കളുടെയും പേരുകളാണ്. യുവതി വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നത്. അവരെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം എന്നും യുവതി പൊലീസിന് മൊഴി നല്‍കിയുട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.