ന്യൂകാസില്‍ : കഴിഞ്ഞ വാരം നിര്യാതനായ ന്യൂകാസിലിലെ ജോസഫ് തോമസ്സിന്റെ ഭൗതിക ശരീരം അന്ത്യകര്‍മ്മങ്ങള്‍ക്കു വേണ്ടി, ഈ മാസം 15ാം തീയ്യതി വ്യാഴാഴ്ച അദ്ദേഹത്തിന്റെ സ്വദേശമായ, കണ്ണൂര്‍ ജില്ലയിലെ, കണിച്ചാറിലേയ്ക്ക് കൊണ്ടു പോകുകയാണ്. 14ാം തീയ്യതി ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് മൃതശരീരം ന്യൂകാസില്‍, ഇംഗ്ലീഷ് മാര്‍ട്ടേഴ്സ് പള്ളിയിലേയ്ക്ക് സംവഹിയ്ക്കപ്പെടുന്നതും, തുടര്‍ന്ന് , സീറോ മലബാര്‍, ഗ്രെയ്റ്റ് ബ്രിട്ടന് രൂപതയുടെ വികാരി ജനറാള്‍ ,വെരി .റവ.ഡോ.ആന്റെണി ചുണ്ടെലിക്കാട്ടിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍, പരേതന്റെ ആത്മശാന്തിയ്ക്കു വേണ്ടി ദിവ്യബലി അര്പ്പിയ്ക്കപ്പെടുന്നതുമാണ്.വിശുദ്ധ കുര്‍ബ്ബാനയ്ക്കും, ഒപ്പീസിനും ശേഷം മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. വിവിധ സമൂഹങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രാര്ത്ഥിയ്ക്കുന്നതിനും,അന്തിമോപചാരമര്പ്പിയ്ക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിയ്ക്കും. ശവസംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 17ാം തീയ്യതി ശനിയാഴ്ച രാവിലെ 10.30 ന് പരേതന്റെ മാതൃഇടവകയായ കണിച്ചാര്‍ സെന്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍ വച്ചു നടക്കും. ജോസഫിന്റെ അകാല വിയോഗത്തില്‍ ദു:ഖാര്ത്തരായിരിയ്ക്കുന്ന കുടുംബാംഗങ്ങളേയും, ബന്ധുമിത്രാദികളേയും നമ്മുടെ പ്രാര്‍ത്ഥനകളില്‍ സ്മരിക്കുന്നോതോടൊപ്പം. ബുധനാഴ്ചയിലെ ശുശ്രൂഷകളി പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 07852582217
CHURCH ADDRESS :
English Matryrs Church, 176, Stamfordham Road, Newcastle
NE53JR
CONTACT ADDRESS IN KERALA :
Mr. James Padiyara
Kundery,
Chettiamparamba PO
Kelakam
Kannur Dt 670674
Kerala,India Moble 09447642791