Breaking Now

100 രൂപയുടെ ഉടുപ്പ് വാങ്ങി; സഹോദരിയുടെ കണ്ണ് ചൂഴ്‌ന്നെടുത്ത് രോഷം തീര്‍ത്ത് സഹോദരന്‍; ക്രൂരത പുറത്തറിഞ്ഞത് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കരച്ചില്‍ കേട്ട് എത്തിയപ്പോള്‍

പരുക്കേറ്റിട്ടും വൈദ്യസഹായം ലഭ്യമാക്കാന്‍ തയ്യാറാകാതെ ഇവരെ സഹോദരന്‍ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു.

ഡല്‍ഹി വനിതാ കമ്മീഷന്റെ മഹിളാ പഞ്ചായത്ത് അംഗങ്ങള്‍ ദ്വാരകയ്ക്ക് സമീപം ഭവന സന്ദര്‍ശനം നടത്തവെയാണ് ഒരു പെണ്‍കുട്ടിയുടെ നിലവിളി കേള്‍ക്കുന്നത്. അയല്‍ക്കാരോട് കാര്യം അന്വേഷിച്ചപ്പോഴാണ് സഹോദരങ്ങളെ സ്ഥിരമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ഒരു സഹോദരന്‍ വീട്ടിലുണ്ടെന്ന് അംഗങ്ങള്‍ മനസ്സിലാക്കുന്നത്. വീട്ടിലേക്ക് ഓടിയെത്തിയ ഇവര്‍ കണ്ടത് അതിലേറെ ഞെട്ടിക്കുന്ന ഒരു സംഭവമായിരുന്നു.

മൂത്ത സഹോദരിയുടെ കണ്ണുകളാണ് 17കാരനായ ആണ്‍കുട്ടി കുത്തിപ്പുറത്തെടുത്തത്. 100 രൂപയുടെ ഒരു ഉടുപ്പ് വാങ്ങിയെന്നതായിരുന്നു കുറ്റം. ബിഹാറില്‍ നിന്നുമുള്ള കുടുംബമാണ് ഡല്‍ഹിയില്‍ താമസിക്കുന്നത്. 20 വയസ്സുള്ള സഹോദരിയെയാണ് ഡല്‍ഹി വനിതാ കമ്മീഷന്‍ അംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. 

വീട്ടിലെത്തിയ മഹിളാ പഞ്ചായത്ത് അംഗങ്ങളെ തടഞ്ഞ പ്രതി ഇവരെ അക്രമിക്കാനും മുതിര്‍ന്നു. അക്രമങ്ങള്‍ പ്രതിരോധിച്ച് വീട്ടില്‍ കടന്നപ്പോഴാണ് നിലത്ത് കിടക്കുന്ന പെണ്‍കുട്ടിയെ കാണുന്നത്. പരുക്കേറ്റ് മുഖം വിങ്ങിവീര്‍ക്കുകയും, ചോര ഒലിക്കുന്ന നിലയിലുമായിരുന്നു. ഇത്രയും പരുക്കേറ്റിട്ടും വൈദ്യസഹായം ലഭ്യമാക്കാന്‍ തയ്യാറാകാതെ ഇവരെ സഹോദരന്‍ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. 

മുഖത്തെ പരുക്കുകള്‍ കുറഞ്ഞാല്‍ മാത്രമാണ് കണ്ണിന് ഏറ്റ പരുക്കുകള്‍ മനസ്സിലാക്കാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. 

 




കൂടുതല്‍വാര്‍ത്തകള്‍.