CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 23 Minutes 27 Seconds Ago
Breaking Now

സഹായം തേടി വാതിലുകളില്‍ മുട്ടി, ആരും തിരിഞ്ഞ് നോക്കിയില്ല; ലണ്ടനിലെ കൊലപാതക പരമ്പരയില്‍ 87-ാമത്തെ ഇരയായി മുന്‍ സൗത്താംപ്ടണ്‍ ഫുട്‌ബോളര്‍; 16-കാരനെ ഗുണ്ടാസംഘം കാംഡെണില്‍ ഓടിച്ചിട്ട് വെട്ടിക്കൊന്നു

ബഹളം വെച്ചും, ചിരിച്ചുമാണ് മൂന്നംഗ അക്രമിസംഘം അലക്‌സിനെ കൊല്ലാന്‍ പിന്തുടര്‍ന്നതെന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി

തലസ്ഥാന നഗരത്തിലെ കൊലപാതകങ്ങളുടെ ലിസ്റ്റിലേക്ക് യുവ ഫുട്‌ബോളര്‍ അലക്‌സ് സ്മിത്തും. തിങ്കളാഴ്ച രാത്രിയാണ് ലണ്ടനിലെ 87-ാമത്തെ കൊലപാതക ഇരയാക്കി മുന്‍ സൗത്താംപ്ടണ്‍ ഫുട്‌ബോള്‍ താരത്തെ ഓടിച്ചിട്ട് വെട്ടിക്കൊന്നത്. ഒരടി നീളമുള്ള കൊലക്കത്തികളുമായി കൗമാരക്കാരനെ ഒരു സംഘം ഓടിച്ചിട്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. രാത്രി 11.10-ഓടെയാണ് നോര്‍ത്ത് ലണ്ടനിലെ കാംഡെണില്‍ വെച്ച് അലക്‌സിനെ വെട്ടിക്കൊന്നത്. 

അക്രമത്തില്‍ നിന്നും രക്ഷപ്പെടാനായി അലക്‌സ് പ്രദേശവാസികളുടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. പ്രദേശത്തെ പല വാതിലുകളില്‍ മുട്ടി 'എന്നെ സഹായിക്കൂ' എന്ന് കൗമാരക്കാരന്‍ കേണപേക്ഷിച്ചെങ്കിലും ഒരു വാതില്‍ പോലും അയാള്‍ക്ക് മുന്നില്‍ തുറന്നില്ല. തങ്ങള്‍ അക്രമിക്കപ്പെടുമെന്ന് ഭയന്ന് പലരും അലക്‌സിനെ സഹായിക്കാന്‍ മടിച്ചു. 

മണ്‍സ്റ്റര്‍ സ്‌ക്വയറിന് ചുറ്റും ഗുണ്ടാ സംഘം 16-കാരനെ ഓടിച്ചിട്ടെന്ന് പോലീസ് പറഞ്ഞു. ഇതിന് ശേഷമാണ് പലവട്ടം കുത്തി ജീവനെടുത്തത്. പ്രതികള്‍ ഒരു വാഹനത്തില്‍ കയറിയാണ് സ്ഥലംവിട്ടത്. ഈ വാഹനം കത്തിക്കരിഞ്ഞ നിലയില്‍ തൊട്ടടുത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 

ബഹളം വെച്ചും, ചിരിച്ചുമാണ് മൂന്നംഗ അക്രമിസംഘം അലക്‌സിനെ കൊല്ലാന്‍ പിന്തുടര്‍ന്നതെന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. പിടിച്ചുനിര്‍ത്തിയാണ് കുത്തിയത്. സഹായിക്കാനുള്ള അപേക്ഷകള്‍ക്ക് മുന്നില്‍ ഒരാള്‍ പോലും വാതില്‍ തുറന്നില്ലെന്നതും ദുരന്തത്തിന് ഇടയാക്കി. സൗത്താംപ്ടണ് വേണ്ടി യൂത്ത് ഫുട്‌ബോള്‍ കളിച്ച അലക്‌സിനെ ക്ലബ് റിലീസ് ചെയ്തതോടെ കൗമാരക്കാരന്റെ നിലതെറ്റിയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.