CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 18 Minutes 6 Seconds Ago
Breaking Now

ഗ്യാങ്‌സറ്റര്‍ രണ്ടാം ഭാഗവുമായി സംവിധായകന്‍ ആഷിക് അബു

അത്ര കണ്ട് സാമ്പത്തികമായി വിജയം സ്വന്തമാക്കിയില്ലെങ്കിലും ഗ്യാങ്സ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗവുമായി മുന്നോട്ട് പോവുകയാണ് സംവിധായകന്‍ ആഷിക് അബു. ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനുമാണ് ഗ്യാങ്സ്റ്ററിന് ഒരു രണ്ടാംഭാഗം ഒരുക്കണമെന്ന് തന്നോട് പറഞ്ഞതെന്നും കൂടുതല്‍ മികച്ച തിരക്കഥയുമായാവും രണ്ടാംഭാഗം എത്തുകയെന്നും ആഷിക് പറയുന്നു. ശ്യാം പുഷ്‌കരനാവും ചിത്രത്തിന് തിരക്കഥ ഒരുക്കുക.'ഗ്യാങ്സ്റ്ററിന്റെ സമയത്ത് തിരക്കുകളിലായിരുന്നതിനാല്‍ ശ്യാമിന് സഹകരിക്കാനായില്ല.' ആദ്യത്തെ തിരക്കഥയില്‍ നിന്ന് പതിനൊന്നോ പന്ത്രണ്ടോ തവണ മാറ്റിയ തിരക്കഥയിലാണ് ഗ്യാങ്സ്റ്റര്‍ ചെയ്തതെന്നും അങ്ങനെ വന്നപ്പോള്‍ ആദ്യ ആലോചനയില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടതായിരുന്നു പുറത്തുവന്ന സിനിമയെന്നും ആഷിക്. ആദ്യത്തെ ആലോചനയാവും രണ്ടാംഭാഗത്തിലൂടെ ചെയ്യാന്‍ ശ്രമിക്കുകയെന്നും ആഷിക് അബു പറയുന്നു. എന്നാല്‍ മമ്മൂട്ടിയാവുമോ രണ്ടാംഭാഗത്തിലെ നായകനെന്ന് ആഷിക് പറയുന്നില്ല.

വൈറസ് ആണ് ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചിത്രം

 




കൂടുതല്‍വാര്‍ത്തകള്‍.