CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 30 Seconds Ago
Breaking Now

കുഞ്ഞിനെ കൊല്ലാന്‍ കാമുകിയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത് അമ്മ! ഗ്യാസൊലീനില്‍ മുക്കി റെയില്‍വെ ട്രാക്കിലിട്ട് 6 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തീകൊളുത്തി കൊലപ്പെടുത്തി; അമ്മയ്ക്ക് വധശിക്ഷ തന്നെ കൊടുക്കണമെന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങി പ്രോസിക്യൂഷന്‍

വീട്ടില്‍ അതിക്രമിച്ച് കടന്ന രണ്ട് പേര്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നാണ് ആദ്യം ബാര്‍ക്കര്‍ അവകാശപ്പെട്ടത്

സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത അമ്മയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞ എന്ത് ശിക്ഷ നല്‍കിയിലാണ് മതിവരിക? ആറ് മാസം പ്രായമായ കുഞ്ഞിനെ ഗ്യാസൊലീനില്‍ മുക്കി തീകൊളുത്തി കൊല്ലാനാണ് ആ അമ്മ ഉത്തരവിട്ടത്. ഈ സംഭവത്തില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആവശ്യപ്പെടില്ലെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 23-കാരി ഹന്നാ നിക്കോള്‍ ബാര്‍ക്കറാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത്. മകനെ കൊന്ന ഇവര്‍ക്കെതിരെ വധശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെടുമെന്ന് ലൂസിയാന സ്റ്റേറ്റ് പ്രഖ്യാപിച്ചു. 

2018 ജൂലൈയിലാണ് ആറ് മാസം പ്രായമായ മകന്‍ ലെവി കോള്‍ എല്ലെര്‍ബി കൊല്ലപ്പെടുന്നത്. കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ അമ്മയ്ക്ക് കടുത്ത ശിക്ഷ ലഭ്യമാക്കാനാണ് പ്രോസിക്യൂട്ടര്‍മാരുടെ നീക്കം. സംഭവസമയത്ത് ഹന്നയുടെ കാമുകിയായിരുന്ന 26-കാരി ഫെലിസിയ മാരി നിക്കോള്‍ സ്മിത്തിനെ ഉപയോഗിച്ചാണ് കുഞ്ഞിനെ വകവരുത്തിയത്. ലൂസിയാനയിലെ തന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന രണ്ട് പേര്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നാണ് ആദ്യം ബാര്‍ക്കര്‍ അവകാശപ്പെട്ടത്. 

911-ല്‍ വിളിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം ഇവര്‍ അറിയിച്ചു. എന്നാല്‍ 90 മിനിറ്റിനുള്ളില്‍ അടുത്തുള്ള റെയില്‍വെയില്‍ ഒരു തീപിടുത്തം നടന്നതായി പോലീസിന് വിവരം കിട്ടി. സ്ഥലത്തെത്തുമ്പോള്‍ തീപിടിച്ച് കരിഞ്ഞ കുഞ്ഞിനെയാണ് കണ്ടത്. ബാര്‍ക്കറുടെ നിര്‍ദ്ദേശപ്രകാരമാണ് സ്മിത്ത് ലെവിയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. നാല് ദിവസത്തിന് ശേഷം കൊലപാതക കേസില്‍ സ്മിത്ത് പിടിയിലായി. പിന്നാലെ ബാര്‍ക്കറും. 

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് അമ്മ ബാര്‍ക്കര്‍ കാമുകിയെ ഉപയോഗിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയത്. 2020 ജനുവരി 13-നാണ് ഇവരുടെ വിചാരണ. ഇതിന് ശേഷം വധശിക്ഷയ്ക്ക് ശ്രമിക്കുമെന്നാണ് വിവരം.  




കൂടുതല്‍വാര്‍ത്തകള്‍.