ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ കറുപ്പാക്കിയ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മലായാളികളുടെ പൊങ്കാല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം പാകിസ്താന്‍ കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇമ്രാന്‍ ഖാന്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ കറുപ്പാക്കിയത്.
#15AugustBlackDay എന്ന ക്യാപ്ഷനോടെയാണ് ഇമ്രാന്‍ ഖാന്‍ പ്രൊഫൈല്‍ മാറ്റിയത്.
എന്നാല്‍ മലയാളികളും ഇന്ത്യക്കാരും ചേര്‍ന്ന് പാക് പ്രധാനമന്ത്രിയുടെ പേജില്‍ പൊങ്കാല നടത്തി. പലരും ഇന്ത്യന്‍ ദേശീയ പതാക കമ്മന്റ് ചെയ്തു.
പൊങ്കാലയ്ക്ക് പ്രശസ്തരായ മലയാളികള്‍ എല്ലാ ഊര്‍ജ്ജവും അവിടെ തീര്‍ത്തെന്ന് പറയാം. കഴിഞ്ഞ ദിവസം പാക് സ്വാതന്ത്ര ദിനത്തിലും ഇന്ത്യയുടെ തീരുമാനത്തെ ഇമ്രാന്‍ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒപ്പം ഇന്ത്യ യുദ്ധം ക്ഷണിച്ചുവരുത്തുകയാണെന്നു വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു.