CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 32 Seconds Ago
Breaking Now

ബാലചന്ദ്രമേനോന്‍ ചിത്രത്തിലൂടെ സിനിമയില്‍ വരാനാകാത്തതില്‍ നഷ്ടബോധമുണ്ടെന്ന് സുചിത്ര

ബാലചന്ദ്രമേനോന്‍ ചിത്രത്തിലൂടെ സിനിമയില്‍ വരാനാകാത്തതിന്റെ നഷ്ടബോധം തനിക്കുണ്ടെന്ന് സുചിത്ര പറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര മനസു തുറന്നത്.'ഉള്ളിന്റെ ഉള്ളില്‍ എനിക്കും ആ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന് നായികമാരെ ക്രിയേറ്റ് ചെയ്യാനുള്ള മാജിക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം അവതരിപ്പിച്ച നായികമാര്‍ ഒരുപാട് തിളങ്ങിയത്. സിനിമയില്‍ സജീവമായ ശേഷം അദ്ദേഹത്തോട് എന്റെയീ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരുന്നു. 'സുചിത്രയെ ആദ്യമായി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ എനിക്കും നഷ്ടബോധം തോന്നിയിട്ടുണ്ട്' എന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടി, സുചിത്ര പറയുന്നു.

സിനിമയില്‍ അവതരിപ്പിച്ചില്ലെങ്കിലും മേനോന്‍ സാറാണ് എന്നെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ ഭാരവാഹിയായി ഇന്‍ട്രൊഡ്യൂസ് ചെയ്തത്. 1997ലാണ് ഞാന്‍ അമ്മ ജോയിന്റ് സെക്രട്ടറിയായത്. അന്നെനിക്ക് കഷ്ടിച്ച് 22 വയസാണ്. ഒരാള്‍ടെ കഴിവ് കണ്ടെത്താന്‍ മേനോന്‍ സാറിന് പ്രത്യേക സിദ്ധിയാണ്. എനിക്ക് അഡ്മിനിസ്‌ട്രേറ്റീവ് കേപ്പബിലിറ്റി ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ആത്മവിശ്വാസം പകര്‍ന്നു തന്നു, മുന്‍ താരം വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.