CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 50 Minutes 25 Seconds Ago
Breaking Now

പെട്രോളിനും, ഡീസലിനും ലിറ്ററിന് 1 പെന്‍സ് വീതം കുറയ്ക്കാം; വില കുറഞ്ഞത് അറിഞ്ഞില്ലെന്ന മട്ടില്‍ ഡ്രൈവര്‍മാരില്‍ നിന്നും കൂടുതല്‍ പണം പിടിച്ചുവാങ്ങി ഗ്യാരേജുകള്‍; ലാഭം കൈമാറാന്‍ തയ്യാറാകാതെ വാഹന ഉടമകളെ പിഴിയുന്നു

പൗണ്ടിന്റെ ശക്തി കുറഞ്ഞതിനാല്‍ ഹോള്‍സെയില്‍ വിലയിലെ കുറവ് പൂര്‍ണ്ണമായി പ്രതിഫലിക്കുന്നുമില്ല

ഇന്ധന വില കുറഞ്ഞിട്ടും ലാഭം ജനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാകാതെ ഗ്യാരേജുകള്‍. പെട്രോളിനും, ഡീസലിനും ലിറ്ററിന് 4 പെന്‍സ് വീതം കുറയ്ക്കാവുന്ന തരത്തിലാണ് ഇന്ധന വില കുറഞ്ഞിരിക്കുന്നത്. എന്നാല്‍ ആഗോള വിപണിയിലെ വിലക്കുറവ് ഇന്ധന മേഖല ലാഭമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം. കസ്റ്റമേഴ്‌സിന് പൂര്‍ണ്ണമായി ആനുകൂല്യങ്ങള്‍ കൈമാറാതെ അവസരം മുതലാക്കുകയാണ് കമ്പനികള്‍. 

ആഗോള വിപണിയില്‍ ബാരലിന് 6.54 പൗണ്ടിന്റെ വില കുറഞ്ഞാല്‍ ഇന്ധന വില ലിറ്ററിന് 4 പെന്‍സ് വീതം കുറയേണ്ടതാണ്. എന്നാല്‍ ഇതിന്റെ പകുതി മാത്രമാണ് മോട്ടോറിസ്റ്റുകള്‍ക്ക് ലഭിക്കുന്നതെന്ന് എഎയുടെ പുതിയ ഇന്ധന വില റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൗണ്ടിന്റെ ശക്തി കുറഞ്ഞതിനാല്‍ ഹോള്‍സെയില്‍ വിലയിലെ കുറവ് പൂര്‍ണ്ണമായി പ്രതിഫലിക്കുന്നുമില്ല. 

ഇന്ധനവിപണി ഡോളറിലാണ് വിനിമയം നടത്തുന്നത്. അതിനാല്‍ പൗണ്ട് ശക്തിയാര്‍ജ്ജിച്ചാല്‍ കൂടുതല്‍ ഇന്ധനം വാങ്ങുകയും പമ്പില്‍ വില കുറഞ്ഞ് ലഭ്യമാകുകയും ചെയ്യും. പൗണ്ട് ക്ഷീണിച്ചാല്‍ നേര്‍വിപരീതമാണ് ഫലം. ശരാശരി യുകെ പമ്പുകളില്‍ അടുത്ത ദിവസങ്ങളില്‍ വില നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഈ ആഴ്ച മധ്യത്തോടെ പെട്രോള്‍ വില 128.74 പെന്‍സായി കുറഞ്ഞു. കഴിഞ്ഞ ആഴ്ചാവസാനം ലിറ്ററിന് 129.36 പെന്‍സായിരുന്നു വില. 

ഡീസല്‍ വില കഴിഞ്ഞ ആഴ്ച 132.17 പെന്‍സ് എന്നത് ഈ ആഴ്ച 131.88 പെന്‍സായി കുറഞ്ഞു. ജൂലൈ മാസത്തില്‍ വില കുതിച്ചുയര്‍ന്ന ശേഷമാണ് ഇപ്പോള്‍ താല്‍ക്കാലിക ആശ്വാസത്തിലേക്ക് വിപണി നീങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.