കൂടെ ജോലി ചെയ്യൂന്നവരോട് ഏറെ സ്‌നേഹത്തോടെയും എളിമായോടെയും പെരുമാറുന്ന താരമാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത്. അജിത്തിനെ ആരാധകര്‍ എറെ ഇഷ്ടപ്പെടുന്നതും ഇക്കാരണങ്ങളാലാണ്. ഇപ്പോഴിത സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെ താരം സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളോട് ക്ഷമ ചോദിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമാവുകയാണ്.
അജിത്ത് കുമാര്‍ നായകനായ നേര്‍കൊണ്ട പാര്‍വെയ് ഇപ്പോള്‍ തീയറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട മേക്കിംഗ് വീഡീയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഓരോ ഷോട്ട് ചിത്രീകരിച്ച് തീരുമ്പോഴും സ്റ്റണ്ട് അര്‍ട്ടിസ്റ്റുകളുടെ അടുത്തെത്തി കൈകാണിച്ച് ക്ഷമ ചോദിക്കുന്ന ആജിത്തിന്റെ വീഡിയോയില്‍ കാണാം. നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ അജിത്തിന്റെ എളിമയെ കുറിച്ച് കമന്റ് ചെയ്തിരുക്കുന്നത്.