CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 3 Minutes Ago
Breaking Now

ജിപി സര്‍ജറികള്‍ നേരത്തെ പൂട്ടി വീട്ടില്‍ പോകുന്ന ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ്; സമയം പാലിച്ചില്ലെങ്കില്‍ എന്‍എച്ച്എസ് 40,000 പൗണ്ട് വെട്ടിക്കുറയ്ക്കും; 722 പ്രാക്ടീസുകള്‍ പതിവായി പാതിവഴിയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു; നഴ്‌സിന് കൊടുക്കാനുള്ള ശമ്പളം വെട്ടിയാല്‍ പ്രശ്‌നം തീരുമോ?

സമയം പൂര്‍ത്തിയാക്കാതെ അടയ്ക്കുന്ന ജിപി സര്‍ജറികള്‍ക്ക് പണിവെയ്ക്കാനാണ് എന്‍എച്ച്എസ് ഒരുങ്ങുന്നത്

287,000 അധിക അപ്പോയിന്റ്‌മെന്റുകള്‍ എന്നത് നിസ്സാര കാര്യമല്ല. ഇത്രയും പേരെ ചികിത്സിക്കാനും രോഗവിവരങ്ങള്‍ മനസ്സിലാക്കാനും, അത്രയും നേരത്തെ രോഗികളുടെ കാത്തിരിപ്പ് ഒഴിവാക്കാനും കിട്ടുന്ന അവസരം. ഇത് പരിഗണിക്കാതെ ജിപി സര്‍ജറികള്‍ പ്രവൃത്തി സമയം തികയ്ക്കാതെ പൂട്ടിപ്പോകുന്നത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ നേരത്തെ അടയ്ക്കുന്നത് മൂലം നഷ്ടമാകുന്ന അപ്പോയിന്റ്‌മെന്റുകളുടെ എണ്ണമാണ് ആദ്യം പറഞ്ഞത്. 

എന്തായാലും സമയം പൂര്‍ത്തിയാക്കാതെ അടയ്ക്കുന്ന ജിപി സര്‍ജറികള്‍ക്ക് പണിവെയ്ക്കാനാണ് എന്‍എച്ച്എസ് ഒരുങ്ങുന്നത്. ഇംഗ്ലണ്ടില്‍ 722 പ്രാക്ടീസുകള്‍ ഇത്തരത്തില്‍ പകുതി സമയം കഴിഞ്ഞ് അടയ്ക്കുന്നതായി അധികാരികള്‍ കണ്ടെത്തിയിട്ടുണ്ട്. നാല് മണിക്കൂര്‍ നേരത്തെയെങ്കിലും ഇവിടങ്ങളില്‍ സര്‍ജറികള്‍ അടയ്ക്കുന്നു. ഇതിന് പുറമെ ദീര്‍ഘമായ ഉച്ചഭക്ഷണ സമയം, ഉച്ചതിരിഞ്ഞുള്ള സെഷന്‍ അവസാനിപ്പിക്കുക എന്നിവയാണ് ഇവരുടെ പരിപാടി. 

ഈ സര്‍ജറികള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രതിവര്‍ഷം 287,000 അപ്പോയിന്റ്‌മെന്റുകള്‍ അധികമായി എടുക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് കണ്ടെത്തല്‍. അനുവാദമില്ലാതെ പ്രവര്‍ത്തനം പകുതിവെച്ച് നിര്‍ത്തുന്ന ജിപി സര്‍ജറികള്‍ക്കെതിരെ മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള നടപടിക്കാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. സര്‍ജറികള്‍ക്കുള്ള ഫണ്ട് പിടിച്ചുവെയ്ക്കുകയാണ് ഇതില്‍ പ്രധാനം. 

ഇതോടെ പ്രതിവര്‍ഷം പ്രാക്ടീസുകള്‍ക്ക് 40,000 പൗണ്ട് ഫണ്ട് കുറയ്ക്കും. ഒരു നഴ്‌സിനോ, പാര്‍ട്ട്‌ടൈം ജിപിക്കോ നല്‍കാന്‍ കഴിയുന്ന ശമ്പളമാണിത്. ജിപിയെ കാണാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ഈ തീരുമാനത്തെ സ്വാഗതം ചെയ്യും. എന്നാല്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പരാതിപ്പെടുന്ന ഡോക്ടര്‍മാരെ ഇത് ചൊടിപ്പിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.