കാമുകിയ്‌ക്കൊപ്പം ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ ബാല്‍ക്കണി വേദിയാക്കിയ ബ്രിട്ടീഷുകാരന്‍ ഫ്രഞ്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ പോരാട്ടത്തില്‍. ഹോളിഡേ ആഘോഷിക്കാനെത്തിയ ബ്രിട്ടീഷുകാരനാണ് പട്ടാപ്പകല്‍ നാട്ടുകാരെ സാക്ഷിയാക്കി സ്‌നേഹബന്ധത്തില്‍ ഏര്‍പ്പെട്ട് പണിവാങ്ങിയത്. കെയിന്‍സിന്റെ നോര്‍ത്ത് പ്രദേശത്തുള്ള ലെ കാനെറ്റിലെ റിവേറ റിസോര്‍ട്ടിന്റെ ബാല്‍ക്കണിയില്‍ നിന്നും 12 അടി താഴ്ചയിലേക്കാണ് ഇരുവരും വീണത്.
നൈസിലെ പാസ്റ്റര്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലേക്ക് ഇവരെ ഉടന്‍ എത്തിച്ചു. 30-കാരന്റെ നില അതീവ ഗുരുതരമാണ്. എന്നാല്‍ കാനഡക്കാരിയായ പങ്കാളിക്ക് ചെറിയ പരുക്കാണ് ഏറ്റത്. താഴേക്ക് പതിച്ചപ്പോള്‍ കാമുകന്റെ ദേഹം സംരക്ഷിച്ചതോടെയാണ് 28-കാരിയുടെ പരുക്ക് ഭീകരമാകാതെ രക്ഷപ്പെട്ടത്.
അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ ഇരുവരും ബാല്‍ക്കണിയില്‍ പൊതുജനക്കാഴ്ചയില്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടത് കാണാമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിനിടെയാണ് അബദ്ധത്തില്‍ ഇരുവരും താഴെയുള്ള തെരുവിലേക്ക് വീണത്. പ്രദേശത്തുള്ളവര്‍ എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ചുവരുത്തി. സംഭവത്തില്‍ ഇവര്‍ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്. ബാല്‍ക്കണിയില്‍ നിന്നും മദ്യപിച്ച് താഴെ വീഴുന്നത് പല ബ്രിട്ടീഷുകാര്‍ക്കിടയിലും സാധാരണ സംഭവമാണ്. ഇതോടെ യുകെയില്‍ നിന്നുള്ളവര്‍ക്ക് ബാല്‍ക്കണി ബാരിയര്‍ 3.6 അടി കുറഞ്ഞ മുറികള്‍ അനുവദിക്കരുതെന്നാണ് ഹോളിഡേ ഓപ്പറേറ്റര്‍മാരുടെ നിര്‍ദ്ദേശം.