CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 29 Seconds Ago
Breaking Now

ജോലി കഴിഞ്ഞ് രാത്രി ഒരു കുളി പാസ്സാക്കാം; ഒന്നല്ല ഒരുപാടുണ്ട് കാര്യം

ഒരു ദിവസത്തെ ജോലിയും, തിരക്കും, അധ്വാനവും കഴിഞ്ഞ് രാത്രി എന്തെങ്കിലും കഴിച്ച് എവിടെയെങ്കിലും കിടന്നാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് അധികവും. എന്നാല്‍ ഇതിന് മുന്‍പ് കുളിക്കുന്നത് ശീലമാക്കിയവര്‍ക്ക് അറിയാം ഇതിന്റെ ഗുണം. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അധ്വാനത്തിനൊടുവില്‍ കുളിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്. 

നന്നായൊന്ന് കുളിച്ചാല്‍ ഉറക്കം നന്നാകുമെന്നതാണ് പ്രധാന കാര്യം. ഇതുകൂടാതെ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കുളിക്കുന്നത് വഴി ചര്‍മ്മം മൃദുലമാകാനും, തിളക്കമുള്ളതാക്കാനും സാധിക്കും. ശരീരത്തിലെ അണുക്കളും, ബാക്ടീരിയയും ഒഴിവാക്കി ചര്‍മ്മ സംബന്ധമായ അസുഖങ്ങളും മാറിനില്‍ക്കും. 

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഊര്‍ജ്ജം ലഭിക്കാന്‍ കുളി സഹായിക്കുമെങ്കില്‍ രാത്രി ഉറക്കം മെച്ചപ്പെടുത്തുകയാണ് ഈ ശീലം കൊണ്ടുള്ള ഉപകാരം. ശരീരത്തിന് തണുപ്പ് സമ്മാനിച്ചാണ് ഉറക്കം മെച്ചപ്പെടുത്തുക. തിരക്കുള്ള ജോലി കഴിഞ്ഞ് മടങ്ങുമ്പോഴുള്ള സമ്മര്‍ദം ഒഴിവാക്കി മൂഡ് ഉയര്‍ത്താനും ഇതുവഴി സാധിക്കും. 

രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. ശരീരത്തിലെ ചൂട് കുറയുന്നതോടെയാണ് വഴിയൊരുക്കുന്നത്. ദിവസത്തില്‍ പലവിധ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നതിനാല്‍ ഇന്‍ഫെക്ഷനുകള്‍ ഒഴിവാക്കാനും കുളി ഉപകരിക്കും. കുളിക്കാതെ കിടക്കുമ്പോള്‍ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ കിടക്കയില്‍ ചെന്നുപതിക്കുകയും സ്ഥിതി കൂടുതല്‍ വഷളാകുകയുമാണ് ചെയ്യുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.