CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 17 Minutes 19 Seconds Ago
Breaking Now

ലണ്ടന്‍ മലയാള സാഹിത്യവേദി പത്തിന്റെ നിറവില്‍; പത്തിന സര്‍ഗ്ഗാത്മ പരിപാടികളുമായി ദശാബ്ദിയാഘോഷം ഗംഭീരമാക്കാനൊരുങ്ങി സംഘാടകര്‍.

യുകെയിലെ മലയാള ഭാഷാപ്രേമികളുടെ പൊതുവേദി ലണ്ടന്‍ മലയാള സാഹിത്യവേദി പ്രവര്‍ത്തനം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. 2010 മാര്‍ച്ച് 23 ന്  മനോര്‍പാര്‍ക്കിലെ  കേരള ഹൗസില്‍ നടന്ന ഭാഷസ്‌നേഹികളുടെ ഒത്തുചേരലില്‍ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ ലണ്ടന്‍  മലയാള സാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.

സാഹിത്യമത്സരങ്ങള്‍, സാഹിത്യസല്ലാപം, പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുത്ത സമ്മേളനങ്ങള്‍,

യുകെയിലെ കലാ സാംസ്‌കാരിക സാഹിത്യരംഗത്ത് നിസ്തുല്ല്യ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കല്‍, ചിത്രകലാ ശില്പശാല, കലാരംഗത്ത് വളര്‍ന്നു വരുന്ന കുട്ടികളെയും 

 കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷംതോറും സംഘടിപ്പിക്കുന്ന  നൃത്ത സംഗീത സന്ധ്യ ' വര്‍ണ്ണനിലാവ് ' തുടങ്ങി നിരവധി പ്രവര്‍ത്തങ്ങളിലൂടെ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ലണ്ടണ്‍ മലയാള സാഹിത്യവേദി പ്രവര്‍ത്തനത്തിന്റെ

പത്താം വാര്‍ഷീകം ഗംഭീരമായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ്. ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ ഇതിനോടകം പ്രവാസി എഴുത്തുകാരുടെ നാല് കൃതികള്‍ പ്രസിദ്ധീകരിച്ചു.

നിലവിലെ ഭാരവാഹികളായ റജി നന്തികാട്ട് ( ജനറല്‍ കോര്‍ഡിനേറ്റര്‍), സി. എ. ജോസഫ്  (കോര്‍ഡിനേറ്റര്‍ ), സിസിലി ജോര്‍ജ്ജ് (കോര്‍ഡിനേറ്റര്‍ ) ജോര്‍ജ്ജ് അരങ്ങാശ്ശേരി ( കോര്‍ഡിനേറ്റര്‍ ), സുലൈമാന്‍ ( കോര്‍ഡിനേറ്റര്‍ ) എന്നിവര്‍ ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ പത്താം വാര്‍ഷീക ആഘോഷ പരിപാടികള്‍ക്ക് രൂപം കൊടുത്തു. 

ആഘോഷ പരിപാടികള്‍ ക്രമീകരിക്കുന്നതിന് ജനറല്‍ കോര്‍ഡിനേറ്റര്‍ റജി  നന്തികാട്ട് നേതൃത്വം കൊടുക്കുന്ന കമ്മറ്റിയില്‍ പത്താം  വര്‍ഷാഘോഷങ്ങളുടെ  പരിപാടികളുടെ  പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി   സി. എ. ജോസഫിനെ തിരഞ്ഞെടുത്തു.

 യുകെയിലെ കലാ സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന സി. എ. ജോസഫ് നല്ലൊരു സംഘാടകനും അഭിനേതാവുമാണ്. നിലവില്‍ യുക്മയുടെ സാംസ്‌കാരികവേദിയുടെ  രക്ഷാധികാരിയായും ചുമതല വഹിക്കുന്നു. അറിയപ്പെടുന്ന സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സിസിലി ജോര്‍ജ്ജ്  പത്താം വാര്‍ഷീകാഘോഷങ്ങളുടെ വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കും.  

പത്താം വാര്‍ഷീകാഘോഷങ്ങളുടെ സമാപനമായി  നടക്കുന്ന  ' വര്‍ണ്ണനിലാവ് 2020'  എന്ന  നൃത്ത സംഗീത സന്ധ്യയുടെ ഏകോപന ചുമതല യുകെയിലെ  കലാ രംഗത്തും സാമൂഹ്യ രംഗത്തും  വര്‍ഷങ്ങളായി  പ്രവര്‍ത്തിക്കുന്ന  വക്കം ജി. സുരേഷ്‌കുമാര്‍  ( തമ്പി) നിര്‍വഹിക്കും. ഡിജിറ്റല്‍ സ്‌ക്രീന്‍ ഉള്‍പ്പെടെ സാങ്കേതികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രോഗ്രാമായിരിക്കും വര്‍ണ്ണനിലാവ് .

2019 സെപ്റ്റംബര്‍ മുതല്‍  2020 മെയ് വരെയുള്ള മാസങ്ങളില്‍ സംവാദം, സാഹിത്യസല്ലാപം, കേരളത്തിലെ  കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി  സംഘടിപ്പിക്കുന്ന സാഹിത്യ മത്സരം, പുസ്തക പ്രകാശനം, സാഹിത്യ യാത്രകള്‍, കേരളത്തില്‍ വച്ച് നടക്കുന്ന ആഗോള സാഹിത്യ സെമിനാറും  പുരസ്‌കാരദാന ചടങ്ങും, പ്രഭാഷണ പാമ്പരകള്‍ തുടങ്ങി പത്തോളം പരിപാടികളാണ് പത്താം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിക്കപ്പെടുന്നത്.

സോഷ്യല്‍ മീഡിയകളിലും സജീവനൊരുങ്ങുകയാണ്  ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ യുട്യൂബ് ചാനല്‍, ലൈവ് സ്‌ക്രീമിങ്, ഡിജിറ്റല്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി നിരവധി നൂതന മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ 

ഒരുങ്ങുകയാണെന്ന് ലണ്ടന്‍  മലയാള സാഹിത്യവേദിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.