CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 46 Minutes 33 Seconds Ago
Breaking Now

വീണ്ടും കളിക്കളത്തിലേക്ക്, ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു

അടുത്ത വര്‍ഷം ആഗസ്റ്റില്‍ വിലക്ക് കാലവധി ആവസാനിക്കും.

ഐപിഎല്‍ വാതുവയ്പ് കേസില്‍ ആരോപണവിധേയനായ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചുകൊണ്ടുള്ള ഉത്തരവ് ബിസിസിഐ ഓംബുഡ്‌സ്മാന്‍ റിട്ട ജഡ്ജ് ഡികെ ജെയിന്‍ പുറത്തിറക്കി. സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് തീരുമാനം.

അടുത്ത വര്‍ഷം ആഗസ്റ്റില്‍ വിലക്ക് കാലവധി ആവസാനിക്കും. ശ്രീശാന്തിനെ ടീമിലെടുക്കാന്‍ തടസമില്ലെന്ന് കെസിഎ പ്രതിനിധി വ്യക്തമാക്കി. വിലക്ക് നീക്കിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ തിരികെയെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹമാണെന്നും ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി മാര്‍ച്ച് 15ന് റദ്ദാക്കിയിരുന്നു. ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ ശ്രീശാന്ത് നല്‍കിയ അപ്പീല്‍ ഭാഗികമായി അനുവദിച്ചായിരുന്നു ഉത്തരവ്.ഐ.പി.എല്‍ ആറാം സീസണിലെ വാതുവയ്പ് വിവാദങ്ങളെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. മൊഹാലിയില്‍ രാജസ്ഥാന്‍ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള കളിയില്‍ വാതുവയ്പ് നടന്നുവെന്നും ഒരു ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് സമ്മതിച്ചെന്നുമായിരുന്നു ആരോപണം. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് വ്യക്തമാക്കി 2015 ഏപ്രിലില്‍ ഡല്‍ഹിയിലെ വിചാരണക്കോടതി ശ്രീശാന്ത് ഉള്‍പ്പെടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.