CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 1 Seconds Ago
Breaking Now

വിമാനം തകര്‍ന്ന് കടലില്‍ വീണിട്ടും നോ പ്രോബ്ലം! സെല്‍ഫിയെടുത്ത് സന്തോഷിച്ച് പൈലറ്റും, യാത്രക്കാരിയും; തമാശകള്‍ പറഞ്ഞ് രക്ഷപ്പെടുത്താന്‍ എത്തുന്ന കോസ്റ്റ് ഗാര്‍ഡിനെ കാത്ത് വെള്ളത്തില്‍ കിടന്നു; അന്വേഷണം പ്രഖ്യാപിച്ച് ഫെഡറല്‍ ഏവിയേഷന്‍

മോശം ഗ്യാസോലിന്‍ ആണ് വിമാനത്തെ അപകടത്തിലാക്കി യതെന്നാണ് കരുതുന്നത്

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അത് താഴേക്ക് പോകുമെന്ന് ആരും ചിന്തിക്കാന്‍ ആഗ്രഹിക്കില്ല. വിമാനം ഒന്ന് കുടുങ്ങിയാല്‍ പോലും ഭയപ്പെട്ട് പോകുന്ന നമുക്കെല്ലാം അത് താഴെ പതിക്കുന്നത് എങ്ങിനെ ആലോചിക്കാന്‍ കഴിയും! പക്ഷെ ഈ പൈലറ്റിനും, യാത്രക്കാരിക്കും അതൊന്നും ഒരു വിഷയമായിരുന്നില്ല. ചെറുവിമാനത്തിന്റെ പവര്‍ നഷ്ടപ്പെട്ട് കടലില്‍ ചെന്നുപതിച്ചത് അവര്‍ക്ക് വെറും തമാശയായാണ് തോന്നിയത്. രക്ഷപ്പെടുത്താന്‍ എത്തുന്ന കോസ്റ്റ് ഗാര്‍ഡ് സംഘത്തെ കാത്ത് വെള്ളത്തില്‍ പൊങ്ങിക്കിടന്ന പൈലറ്റും, യാത്രക്കാരിയും സെല്‍ഫിയെടുത്തും, തമാശ പറഞ്ഞും രസിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

കാലിഫോര്‍ണിയന്‍ തീരത്തെ കടലില്‍ ചെറുവിമാനം തകര്‍ന്നുവീഴുന്നത് ഉള്‍പ്പെടെ ദൃശ്യങ്ങളില്‍ കാണാം. പൈലറ്റും, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിയും സ്വയം രക്ഷപ്പെടുന്നതും ജെല്ലി ഫിഷിന്റെ കടിയേല്‍ക്കുന്നതും, വെള്ളത്തില്‍ നീന്തി നടക്കുന്ന ദൃശ്യങ്ങളും ഇവര്‍ ചിത്രീകരിച്ചിട്ടുണ്ട്. സുഹൃത്തിന്റെ പുതിയ ബീച്ച്ക്രാഫ്റ്റ് ബോണാന്‍സ ചെറുവിമാനം പറക്കുന്നത് മറ്റൊരു പൈലറ്റ് ഓവന്‍ ലെയ്‌പെല്‍റ്റ് ചിത്രീകരിച്ചിരുന്നു. എന്നാല്‍ എഞ്ചിന്‍ തകരാറിലായതോടെ വിമാനം ഹാഫ് മൂണ്‍ ബേയിലെ വെള്ളത്തില്‍ പതിച്ചു. 

നിയന്ത്രണം നഷ്ടമാകുന്നതിന് മുന്‍പ് അപകടസ്ഥലത്തിന് മുകളില്‍ വട്ടമിട്ട് പറക്കവെ ലെയ്‌പെല്‍റ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചു. വെള്ളത്തില്‍ വീണ പൈലറ്റ് ഡേവിഡ് ലെഷും, ഇവരുടെ സുഹൃത്ത് കൂടിയായ യാത്രക്കാരിയും 40 മിനിറ്റോളം കടലില്‍ കിടന്നു. ഇതിന് ശേഷമാണ് അപകടം കൂടാതെ ഇവരെ രക്ഷപ്പെടുത്തിയത്. 3400 അടി മുകളില്‍ വെച്ച് അപകടം നേരിട്ടതോടെ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്‌തെന്ന് പൈലറ്റ് ലെഷ് പ്രതികരിച്ചു. 

എന്നാല്‍ മോട്ടറിന് ജീവന്‍ വെച്ചില്ല. വെള്ളത്തിലേക്ക് അധികം ആഴത്തില്‍ പോകാതെ രക്ഷപ്പെട്ടതിനാല്‍ വാതില്‍ തുറന്ന് പുറത്തെത്തി ചിറകില്‍ പിടിച്ച് കിടന്നു. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം നടത്തും. മോശം ഗ്യാസോലിന്‍ ആണ് വിമാനത്തെ അപകടത്തിലാക്കിയതെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.