CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 56 Seconds Ago
Breaking Now

ആമിര്‍ ഖാന്‍ ചിത്രത്തില്‍ വിജയ് സേതുപതിയുടെ റോള്‍ ഇതാണ്

ബോളിവുഡ് അരങ്ങേറ്റത്തില്‍ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാനൊപ്പമാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എത്തുന്നത്. ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ചിത്രത്തില്‍ ആമിര്‍ കഥാപാത്രത്തിന്റെ സുഹൃത്തായാണ് വിജയ് സേതുപതി എത്തുകയെന്നാണ് സ്ഥിരീകരണം. 

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ മെല്‍ബണില്‍ വെച്ചാണ് ആമിര്‍ ഖാന്‍ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. അക്കാഡമി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ റോബര്‍ട്ട് സെമെക്കിസിന്റെ ഫോറസ്റ്റ് ഗംപ് എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്. 

1994-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കില്‍ തമിഴനായ കഥാപാത്രമായാകും വിജയ് സേതുപതി എത്തുക. തമിഴില്‍ കൈനിറയെ ചിത്രങ്ങള്‍ ഉള്ളപ്പോഴാണ് താരം ഹിന്ദിയിലേക്ക് എത്തുന്നത്. ഒക്ടോബറില്‍ റിലീസ് ചെയ്യുന്ന സംഗ തമിഴന്‍ എന്ന സിനിമയാണ് അടുത്തതായി തീയേറ്ററിലെത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.