CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 28 Seconds Ago
Breaking Now

പുതുമലയിലുള്ളവരുടെ കണ്ണീരൊപ്പാന്‍ വില്‍ഷെയര്‍ മലയാളികള്‍ ; അമൃതംഗമയ ബാന്‍ഡിന്റെ ലൈവ് മ്യൂസിക് സന്ധ്യ സെപ്തംബര്‍ 22ന് സ്വിണ്ടനില്‍

വയനാടിനും പുതുമല നിവാസികള്‍ക്കുമായി സഹായം എത്തിക്കാനുള്ള തയ്യാറെടുപ്പുമായി വില്‍ഷെയര്‍ മലയാളികള്‍. ധനം സ്വരൂപിക്കാനായി അമൃതംഗമയ ബാന്‍ഡിന്റെ ലൈവ് മ്യൂസിക് സന്ധ്യ സംഘടിപ്പിക്കുന്നു. അമൃത സുരേഷും അനുജത്തി അഭിരാമി സുരേഷും സെപ്തംബര്‍ 22ന് ലണ്ടനിലെത്തും. സൂപ്പര്‍ മറൈന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബിലാണ് മ്യൂസിക് സന്ധ്യ. പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന മുഴുവന്‍ തുകയും പ്രളയ ബാധിതരുടെ പുനരധിവാസത്തിനായി ചിലവാക്കാനാണ് സംഘടനയുടെ തീരുമാനം.

അമൃത സുരേഷ് എന്ന മികച്ച ഗായികയെ ആര്‍ക്കും മറക്കാനാകില്ല. റിയാലിറ്റി ഷോയിലൂടെ എത്തി സ്വദേശത്തും വിദേശത്തും നിരവധി വേദികളില്‍ മികച്ച പ്രകടനമാണ് അമൃതയും സംഘവും കാഴ്ച വയ്ക്കുന്നത്. സ്വിണ്ടനിലെ പ്രമുഖ പാട്ടുകാരും പരിപാടിയില്‍ അണി നിരക്കും. വൈകീട്ട് 5 മുതല്‍ എട്ടു മണിവരെയാണ് സംഗീത സന്ധ്യ. രുചിയൂറുന്ന നാടന്‍ വിഭവങ്ങളും ഒരുക്കുന്നുണ്ട്. ഫാമിലി ടിക്കറ്റിന് 40 പൗണ്ടും സിംഗിള്‍ ടിക്കറ്റിന് 20പൗണ്ടുമാണ് ഈടാക്കുന്നത്.

പോപ്പുലര്‍ പ്രൊജക്ട്, ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ലിമിറ്റഡ്, ചെന്നൈ ദോശ, ജി കെ കാറ്ററിങ് സര്‍വീസ് എന്നിവരാണ് സ്‌പോണ്‍സേഴ്‌സ്

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസി തോമസ് 07515410754

മാര്‍ട്ടിന്‍ വര്‍ഗീസ് -07713043040

ഹാള്‍ അഡ്രസ്

സൂപ്പര്‍ മറൈന്‍ സ്‌പോര്‍ട്ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബ്, സൂപ്പര്‍ മറൈന്‍ റോഡ്, സ്വിന്‍ഡന്‍ , SN34BZ




കൂടുതല്‍വാര്‍ത്തകള്‍.