CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 15 Minutes 40 Seconds Ago
Breaking Now

ഭര്‍ത്താവിന്റെ അമിത സ്‌നേഹം ശ്വാസം മുട്ടിക്കുന്നു ; വിവാഹ മോചനം വേണമെന്ന് യുവതി കോടതിയില്‍

തന്നെ സ്വതന്ത്രമാക്കി വിട്ടിരിക്കുന്നതിനാല്‍ തനിക്ക് തന്റെ ജീവിതം നരകമായാണ് അനുഭവപ്പെടുന്നതെന്നും യുവതി പരാതിപ്പെട്ടു.

ഭര്‍ത്താവ് അമിതമായി സ്‌നേഹിക്കുന്നതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ട് യുഎഇ വനിത കോടതിയില്‍. ഭര്‍ത്താവ് തന്നെ വീട്ടുജോലിയില്‍ സഹായിക്കാറുണ്ടെന്നും തന്നോട് വഴക്കുകൂടാറില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് തന്നോട് വഴക്കുകൂടുകയോ തന്നെ വിഷമിപ്പിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം തന്നെ അമിതമായി സ്‌നേഹിക്കുന്നുവെന്നാണ് താന്‍ മനസിലാക്കിയത്. അദ്ദേഹത്തിന്റെ അമിതമായ സ്‌നേഹവും വാത്സല്ല്യവും തന്നെ ഞെരുക്കുകയാണ്. താന്‍ ചോദിക്കാതെതന്നെ അദ്ദേഹം തന്നെ വീടു വൃത്തിയാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും വനിത പരാതിയില്‍ പറയുന്നു. പലപ്പോഴും ഭര്‍ത്താവ് തനിക്കുവേണ്ടി ഭക്ഷണം പാകംചെയ്തു തന്നിരുന്നു. വിവാഹ ശേഷം തങ്ങള്‍ക്ക് പിണങ്ങിയിരിക്കേണ്ടിവന്നിട്ടില്ല. തന്നെ സ്വതന്ത്രമാക്കി വിട്ടിരിക്കുന്നതിനാല്‍ തനിക്ക് തന്റെ ജീവിതം നരകമായാണ് അനുഭവപ്പെടുന്നതെന്നും യുവതി പരാതിപ്പെട്ടു.

ഭര്‍ത്താവുമായി തര്‍ക്കം ഉണ്ടാകുന്നതിനുവേണ്ടി ദിവസങ്ങള്‍ കാത്തിരുന്നു. എന്നാല്‍ തന്റെപക്കല്‍നിന്നും എന്തെങ്കിലും പിഴവുകളുണ്ടാകുന്ന ദിവസങ്ങളില്‍ അദ്ദേഹം തന്നെ വഴക്കുപറയാതെ തനിക്ക് എന്തെങ്കിലും സമ്മാനം നല്‍കുകയാണ് ചെയ്തിരുന്നതെന്നും പരാതിക്കാരി പറയുന്നു.

എല്ലായ്‌പ്പോഴും ദയയുള്ള ഭര്‍ത്താവായിരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഭര്‍ത്താവ് പറയുന്നു. വല്ലപ്പോഴും ഭാര്യയുടെ ആവശ്യങ്ങള്‍ നിരസിക്കാന്‍ തന്റെ അടുപ്പക്കാരൊക്കെ തന്നെ ഉപദേശിക്കാറുണ്ട്. എന്നാല്‍ സമാധാനത്തോടെയിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഒരിക്കല്‍ തന്റെ അമിത ഭാരത്തെക്കുറിച്ച് ഭാര്യ പരാതിപ്പെട്ടു. അന്ന് തടി കുറയ്ക്കുന്നതിനായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു. കൂടാതെ വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തന്റെ കാലൊടിഞ്ഞെന്നും ഭര്‍ത്താവ് പറയുന്നു. കേസ് പിന്‍വലിക്കാന്‍ ഭാര്യയെ ഉപദേശിക്കണമെന്ന് ഭര്‍ത്താവ് കോടതിയില്‍ ആവശ്യപ്പെട്ടു.

ഒരു വിവാഹ ബന്ധത്തെ ദാമ്പത്യ ജീവിതത്തിന്റെ ആദ്യ വര്‍ഷംതന്നെ വിലയിരുത്തുന്നത് ശരിയല്ലെന്നും ഒത്തുതീര്‍പ്പിനായി അവസരം നല്‍കുന്നുവെന്നും കോടതി വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.