CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 43 Seconds Ago
Breaking Now

നടന്‍ വിശാലിന്റെ വിവാഹം മുടങ്ങിയോ ? ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് അനിഷ

നടന്‍ വിശാലിന്റെയും അനിഷ റെഡ്ഡിയുടേയും വിവാഹം വേണ്ടെന്ന് വച്ചതായി റിപ്പോര്‍ട്ട്. ഏപ്രിലിലായിരുന്നു വിവാഹ നിശ്ചയം. ഒക്ടോബറിലാണ് വിവാഹ തിയതി നിശ്ചയിച്ചിരുന്നത്.

വിശാലുമൊത്തുള്ള ചിത്രങ്ങളെല്ലാം അനിഷ സോഷ്യല്‍മീഡിയയിലെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു. വിവാഹം വേണ്ടെന്ന് വച്ചോ എന്ന കാര്യത്തില്‍ ഇരുവരും സ്ഥിരീകരണം നല്‍കിയിട്ടില്ല.

സിനിമ സെറ്റില്‍ വച്ച് കണ്ട ശേഷമാണ് ഇരുവരും പ്രണയത്തിലായത്. ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ അര്‍ജുന്‍ റെഡ്ഡി ഉള്‍പ്പെടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നേരത്തെ നടി വരലക്ഷ്മി വാശിലുമായി പ്രണയത്തിലാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത ഇരുവരും നിഷേധിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.