CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 35 Seconds Ago
Breaking Now

ജിസിഎസ്ഇയില്‍ മിന്നും വിജയവുമായി പൊന്ത ഫാക്റ്റില്‍ നിന്നും സാന്ദ്ര സജി.

5 ഡബിള്‍ എ സ്റ്റാറുകളും, 3 എ സ്റ്റാറുകളും, 2 എ കളും നേടിയാണ് സാന്ദ്ര സെന്റ് വില്‍ഫ്രഡ് കത്തോലിക്കാ സ്‌കൂളിനും മലയാളികള്‍ക്കും അഭിമാനം പേറുന്ന വിജയം കൊയ്തത്.

പൊന്തഫാക്റ്റ്: ജിസിഎസ്ഇ പരീക്ഷാഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മിന്നുന്ന വിജയത്തിളക്കമാണ് മലയാളികള്‍ മിനുക്കിയെടുക്കുന്നത്. അത്തരം വിജയങ്ങളുടെ ലിസ്റ്റില്‍ ഇടം നേടി സാന്ദ്ര സജിയും. പൊന്തഫാക്റ്റിലെ സജി നാരകത്തറസജി ദമ്പതികളുടെ മൂത്തമകള്‍ സാന്ദ്ര സജിയാണ് വിജയക്കൊടുമുടി കയറി ലിസ്റ്റില്‍ ഇടം പിടിച്ചത്. 5 ഡബിള്‍ എ സ്റ്റാറുകളും, 3 എ സ്റ്റാറുകളും, 2 എ കളും നേടിയാണ് സാന്ദ്ര സെന്റ് വില്‍ഫ്രഡ് കത്തോലിക്കാ സ്‌കൂളിനും മലയാളികള്‍ക്കും അഭിമാനം പേറുന്ന വിജയം കൊയ്തത്. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാവാറുള്ള  സാന്ദ്ര, കീബോര്‍ഡിലും ശ്രദ്ധേയമായ നൈപുണ്യം നേടിയിട്ടുണ്ട്. കലാരംഗങ്ങളില്‍ തന്റെതായ കലാവാസനയും വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള സാന്ദ്ര കത്തോലിക്കാ ദേവാലയവുമായി ബന്ധപ്പെട്ടു ആല്മീയ ശുശ്രുഷകളില്‍ സഹായിക്കുകയും, പ്രാര്‍ത്ഥനാകൂട്ടായ്മ്മകള്‍ക്ക് സമയം കണ്ടെത്തുകയും ചെയ്തു വരുന്നു.

സാന്ദ്രയുടെ പിതാവ് ചമ്പക്കുളം നാരകത്തറ കുടുംബാംഗമായ സജി ഡാറ്റ അഡ്മിനിസ്‌ട്രേറ്റര്‍ ആയി വില്യംസ്ലീടാഗില്‍  ജോലി ചെയ്യുന്നു. മാതാവ് സജി സജി പിന്റര്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആണ്. സാന്ദ്രയുടെ ഏക സഹോദരി ഷാനോണ്‍ സജി സെന്റ് വില്‍ഫ്രഡ് കത്തോലിക്കാ സ്‌കൂളില്‍ ഏഴാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. 

സയന്‍സ് വിഷയങ്ങള്‍ എടുത്തു എ ലെവല്‍ വിദ്യാഭ്യാസം നേടുകയാണ് ആദ്യചുവടെന്നും, ഭാവി കാര്യങ്ങള്‍ ദൈവ നിശ്ചയപ്രകാരം നടക്കട്ടെ എന്നും ദൈവാനുഗ്രഹം മാത്രമാണ് ഈ വിജയത്തിനു നിദാനം എന്നുമാണ്  സാന്ദ്രയുടെ ഉറച്ച വിശ്വാസം. 

 




കൂടുതല്‍വാര്‍ത്തകള്‍.