CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 41 Seconds Ago
Breaking Now

കശ്മീരില്‍ മോദി സര്‍ക്കാരിന് എന്താണ് മറയ്ക്കാനുള്ളത്? ചോദ്യവുമായി കോണ്‍ഗ്രസ്; പ്രതിപക്ഷ നേതാക്കളെ ശ്രീനഗറില്‍ കയറ്റാതെ തിരിച്ചയച്ചതില്‍ പ്രതിഷേധം

രാഹുല്‍ ഗാന്ധി നയിച്ച പ്രതിനിധി സംഘമാണ് കശ്മീരില്‍ എത്തിയത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ശേഷം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു ലക്ഷ്യം

ശ്രീനഗര്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ സംഘത്തെ തടഞ്ഞ് തിരികെ അയച്ച നടപടിക്കെതിരെ കോണ്‍ഗ്രസ്. ജമ്മു കശ്മീരില്‍ സ്ഥിതി ഗതികള്‍ ശാന്തമെങ്കില്‍ എന്തിനാണ് പ്രതിനിധി സംഘത്തെ തിരിച്ചയച്ചതെന്ന് അവര്‍ ചോദിച്ചു. മോദി സര്‍ക്കാരിന് കശ്മീരില്‍ എന്താണ് മറച്ചുവെയ്ക്കാനുള്ളതെന്ന ചോദ്യവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. 

രാഹുല്‍ ഗാന്ധി നയിച്ച പ്രതിനിധി സംഘമാണ് കശ്മീരില്‍ എത്തിയത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ശേഷം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ശ്രീനഗറില്‍ ഇറങ്ങി ഒരു മണിക്കൂറിന് ശേഷം ഇവരെ തിരികെ അയയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം എത്തിയത്. 

ജമ്മു കശ്മീരില്‍ സ്ഥിതി ശാന്തമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എങ്കില്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് തിരിച്ചയച്ചത് എന്തിനാണ്? എന്താണ് മോദി സര്‍ക്കാര്‍ ഒളിക്കാന്‍ ശ്രമിക്കുന്നത്?, കോണ്‍ഗ്രസ് ട്വീറ്റ് ചോദിക്കുന്നു. 

ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സര്‍ക്കാര്‍ തന്നെ പ്രതിപക്ഷ സംഘത്തെ അയയ്‌ക്കേണ്ട സ്ഥാനത്താണ് അവരെ തിരികെ കയറ്റിവിട്ടതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട് പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.