CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 28 Seconds Ago
Breaking Now

എന്‍എച്ച്എസ് ഡോക്ടര്‍മാരും നഴ്‌സുമാരും ഇനി രോഗികളോട് ചോദിക്കും 'വീട്ടില്‍ പൊയ്ക്കൂടെ'? രോഗികളെ ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ച് 7200 കിടക്കകള്‍ ഫ്രീയാക്കാന്‍ എന്‍എച്ച്എസ് പദ്ധതി; രോഗികളെ നേരത്തെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നീക്കം

ആവശ്യമുള്ളതില്‍ കവിഞ്ഞ് നിരവധി രോഗികള്‍ ആശുപത്രിയില്‍ തങ്ങുന്നതായി ആരോഗ്യ മേധാവികള്‍ പറയുന്നു

രോഗികളെ സമയം പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെ നേരത്തെ വീട്ടിലേക്ക് പറഞ്ഞുവിടാന്‍ എന്‍എച്ച്എസിന്റെ പുതിയ പദ്ധതി. വര്‍ഷത്തില്‍ 7200 കിടക്കകള്‍ ഫ്രീയാക്കി ഇടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയുടെ വരവ്. എല്ലാ രോഗികളെയും ദിവസേന റിവ്യൂ ചെയ്ത് ഈ ദൗത്യം നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനാണ് ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും നല്‍കിയിട്ടുള്ള ഉത്തരവ്. 

'വീട്ടില്‍ പൊയ്ക്കൂടെ', 'ഇന്ന് തന്നെ പറഞ്ഞുവിട്ടുകൂടെ' എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിലയിരുത്താനാണ് ഉത്തരവില്‍ പറയുന്നത്. ഇതുവഴി 15 ആശുപത്രികള്‍ നിര്‍മ്മിച്ചാല്‍ ലഭിക്കുന്ന അത്രയും കിടക്കകള്‍ ബാക്കികിടക്കുമെന്നാണ് കണ്ടെത്തല്‍. ഇതുവഴി ഓപ്പറേഷനായി പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യാനും സാധിക്കും. 

ആവശ്യമുള്ളതില്‍ കവിഞ്ഞ് നിരവധി രോഗികള്‍ ആശുപത്രിയില്‍ തങ്ങുന്നതായി ആരോഗ്യ മേധാവികള്‍ പറയുന്നു. ഇതുവഴി ഇന്‍ഫെക്ഷനും, മസില്‍ വേസ്റ്റേജും പോലുള്ള അപകടങ്ങളും രോഗികള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ ടാര്‍ജറ്റ് വെയ്ക്കുന്നതോടെ ലക്ഷ്യം നേടാന്‍ ജീവനക്കാര്‍ക്ക് മേല്‍ സമ്മര്‍ദമേറുമെന്നാണ് ആശങ്ക. ഇതോടെ രോഗികളെ അതിവേഗം പുറത്തെത്തിക്കുന്ന അവസ്ഥയാകുമെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിച്ചു. 

എന്നാല്‍ കൂടുതല്‍ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും റിക്രൂട്ട് ചെയ്ത് കൂടുതല്‍ ബെഡുകള്‍ നല്‍കുകയാണ് വേണ്ടതെന്ന് പേഷ്യന്റ് കണ്‍സേണിലെ ജോയ്‌സ് റോബിന്‍സ് പ്രതികരിച്ചു. ആര്‍ക്കും ആശുപത്രിയില്‍ കൂടുതല്‍ കിടക്കാന്‍ ആഗ്രഹം കാണില്ല. ശരിയായ സമയത്താണ് ഡിസ്ചാര്‍ജ്ജ് വേണ്ടത്. ഓപ്പറേഷനുകള്‍ക്ക് കാത്തിരിപ്പ് കൂടുമ്പോള്‍ കിടക്ക ഫ്രീയാക്കാന്‍ മേധാവികള്‍ സമ്മര്‍ദത്തിലാകും. രോഗം ഭേദമാകാതെ പുറത്താക്കുന്നത് കൂടുതല്‍ അപകടമാകും, അവര്‍ കൂട്ടിച്ചേര്‍ത്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.