CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 47 Minutes 31 Seconds Ago
Breaking Now

ഭാര്യക്കും, കുഞ്ഞിനുമൊപ്പം തായ്‌ലന്‍ഡ് ഹോളിഡേയ്ക്ക് എത്തിയ ബ്രിട്ടീഷ് സിഖ് വംശജനെ ശ്വാസംമുട്ടിച്ച് കൊന്നു; ജീവനെടുത്തത് അടുത്ത മുറിയില്‍ തങ്ങിയ മദ്യപിച്ച് ലക്കുകെട്ട നോര്‍വേക്കാരന്‍; അമിത ശബ്ദത്തിന്റെ പേരിലുള്ള തര്‍ക്കം ദുരന്തമായി

തായ്‌ലന്‍ഡിലെ ഫുക്കറ്റ് ദ്വീപിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കവെയാണ് ദുരന്തം

ഭാര്യയ്ക്കും, കുഞ്ഞിനും ഒപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ ബ്രിട്ടീഷ് സിഖ് വംശജനെ ഹോട്ടലില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തായ്‌ലന്‍ഡിലെ ഫുക്കറ്റ് ദ്വീപിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കവെയാണ് ദുരന്തം. 34കാരന്‍ അമിത്പാല്‍ സിംഗ് ബജാജാണ് ബുധനാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഹോട്ടലില്‍ കുടുംബം താമസിച്ച മുറിയുടെ അടുത്ത മുറിയിലുണ്ടായിരുന്ന ആളാണ് കൊല നടത്തിയത്. 

നോര്‍വേക്കാരനായ 54കാരന്‍ റോജര്‍ ബുള്‍മാനാണ് അറസ്റ്റിലായത്. മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ധനായ ഇയാള്‍ക്കെതിരെ കൊലക്കുറത്തിനും, അക്രമത്തിനും കേസെടുത്തു. ഫുക്കെറ്റിന്റെ വെസ്റ്റേണ്‍ തീരത്തുള്ള സെന്റാറ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വെച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കവും, അടിയും ഉണ്ടായതെന്ന് പോലീസ് മേധാവി കേണല്‍ പ്രാവിത് സുത്തിരുവെങ്കരുണ്‍ പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട ബുള്‍മാന്‍ മുറിയില്‍ കിടന്ന് ബഹളം വെയ്ക്കുന്നതിനെതിരെ ബജാജ് പരാതിപ്പെട്ടിരുന്നു. 

പുലര്‍ച്ചെ 4 മണിക്ക് ബജാജിനെ മുറിയ്ക്ക് പുറത്ത് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. ബുള്‍മാന് ഇടത് തോളിലും, മുഖത്തും പരുക്കേറ്റിരുന്നു. തര്‍ക്കത്തിനിടെ രോഷാകുലനായ ബജാജ് കത്തി ഉപയോഗിച്ച് നോര്‍വേക്കാരന്റെ തോളില്‍ കുത്തിയെന്ന് പോലീസ് ആരോപിച്ചു. പോരാട്ടത്തിനായി ഒരു കുപ്പിയും ഉപയോഗിച്ചു. ശ്വാസം കുറഞ്ഞ് മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര ഒലിപ്പിച്ച് കിടന്ന ബജാജിനെ ഫുക്കറ്റ് പാതോംഗ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ബുള്‍മാന്‍ ബാല്‍ക്കണിയില്‍ നിന്നും പാട്ടുപാടിയ ശേഷമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് ബജാജിന്റെ സിംഗപ്പൂര്‍ വംശജയായ ഭാര്യ പറഞ്ഞു. ഇത് ചോദ്യം ചെയ്തതിന് ശേഷം ബുള്‍മാന്‍ വാതില്‍ തട്ടിത്തുറന്ന് മുറിയില്‍ കയറി അക്രമം നടത്തുകയായിരുന്നു, ഭാര്യ വ്യക്തമാക്കി. അക്രമം നിര്‍ത്താനായി ശ്വാസം മുട്ടുന്ന പൊസിഷനില്‍ പിടിച്ചെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. 

ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ഗാര്‍ഡ് ബുള്‍മാന്‍ ബജാജിനെ ശ്വാസം മുട്ടിക്കുന്നതാണ് കണ്ടത്. 5300 പൗണ്ട് ജാമ്യത്തുക നല്‍കി ബുള്‍മാന്‍ പുറത്തിറങ്ങി. നരഹത്യക്ക് ശിക്ഷിക്കപ്പെട്ടാല്‍ 15 വര്‍ഷം ജയിലാണ് ഇയാളെ കാത്തിരിക്കുന്നത്. അതിക്രമിച്ച് കടക്കല്‍ തെളിഞ്ഞാല്‍ 5 വര്‍ഷം വരെ അധികം കിട്ടും. 

 




കൂടുതല്‍വാര്‍ത്തകള്‍.