CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 2 Seconds Ago
Breaking Now

അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കി ; സംഭവം മലപ്പുറത്ത്

കുറച്ചു നാളായി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കള്‍ ഒരു സ്‌കാനിംഗ് സെന്ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയെന്ന് വ്യക്തമായത്.

അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കി. മലപ്പുറം പുത്തൂര്‍ പള്ളിക്കലാണ് സംഭവം. സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകന്‍ മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനായ മസൂദ് അഞ്ചാം ക്ലാസില്‍ താന്‍ പഠിപ്പിച്ച പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. കുറച്ചു നാളായി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ  രക്ഷിതാക്കള്‍ ഒരു സ്‌കാനിംഗ് സെന്ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയെന്ന് വ്യക്തമായത്. സ്‌കാനിംഗ് സെന്ററില്‍ നിന്നാണ് തേഞ്ഞിപ്പലം പൊലീസ് സംഭവം അറിഞ്ഞത്. ഉടനടി പൊലീസ്  സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതിക്കെതിരെ പോക്‌സോ വകുപ്പും ഐപിസി 376 പ്രകാരം ബലാല്‍സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തന്റെ ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് മസൂദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.  അതേസമയം പൊലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പറഞ്ഞു. മസൂദിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.