CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes Ago
Breaking Now

ലണ്ടനിലെ രക്തപ്പുഴയില്‍ 90-ാമത്തെ ഇര; ഈ വര്‍ഷത്തെ കൊലപാതക പരമ്പരയില്‍ 60-കളില്‍ പ്രായമുള്ള മനുഷ്യന് കുത്തേറ്റത് പബ്ബില്‍ നിന്നിറങ്ങവെ; മരിക്കാന്‍ കിടക്കുമ്പോള്‍ ഭാര്യയെ ഒരു നോക്കുകാണാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ച് ഇര ഇന്ത്യന്‍ വംശജന്റെ വാതിലില്‍ മുട്ടി!

ചോര തെരുവിലൂടെ ഒഴുക്കി കൊണ്ടാണ് അയല്‍ക്കാരന്‍ തന്റെ വീടിന് മുന്നിലേക്ക് എത്തിയതെന്ന് രാജ്

കുത്തേറ്റ് മരിക്കാന്‍ കിടക്കുമ്പോള്‍ അവസാനമായി ഭാര്യയെ കാണാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ച് ലണ്ടന്‍ കൊലപാതക പരമ്പരയിലെ അവസാന ഇര. പബ്ബില്‍ നിന്നും പുറത്തിറങ്ങവെ കുത്തേറ്റ ഇരയ്ക്ക് ഫസ്റ്റ് എയ്ഡ് നല്‍കിയ ദൃക്‌സാക്ഷികളോടാണ് ആ മനുഷ്യന്‍ തന്റെ അന്ത്യാഭിലാഷം പറഞ്ഞത്. ശനിയാഴ്ച രാത്രിയാണ് നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ സൗത്താളില്‍ 60-കളില്‍ പ്രായമുള്ള വ്യക്തിക്ക് നേരെ അതിക്രമം അരങ്ങേറിയത്. ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കൊലപാതകി എന്ന് കരുതുന്നയാള്‍ ചെറിയ പരുക്കുകളോടെ ആുപത്രിയില്‍ പോലീസ് സുരക്ഷയില്‍ തുടരുകയാണ്. കത്തിക്കുത്തിന് ഇരയായി ജീവന്‍ നഷ്ടമായ ആള്‍ മാന്യനായ ഒരാളായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. പബ്ബിന് സമീപം താമസിക്കുന്ന രാജ് ഗ്രോവറിന്റെ വീട്ടിലേക്കാണ് കുത്തേറ്റ ആള്‍ എത്തിയത്. തന്റെ 41-ാം പിറന്നാള്‍ പാര്‍ട്ടി നടക്കവെയാണ് രാജിന്റെ കതകില്‍ കുത്തേറ്റ നിലയില്‍ ഇര വന്ന് മുട്ടുന്നത്. 

'അദ്ദേഹം ഞങ്ങളുടെ ഡോര്‍ ബെല്‍ മുഴക്കി. ഡാഡ്, ഓടിവരൂ എന്ന് മകന്‍ വിളിച്ച് പറയുന്നത് കേട്ടാണ് ഞാന്‍ ചെല്ലുന്നത്. ഇര രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഒരു ടവലുമായി ഓടിച്ചെന്ന് രക്തം ഒഴുക്ക് തടയാന്‍ ശ്രമിച്ചു. ഭാര്യയാണ് ആംബുലന്‍സും, പോലീസിനെയും വിളിച്ചുവരുത്തിയത്', രാജ് ഗ്രോവര്‍ പറഞ്ഞു. വൈകുന്നേരം 6.41-ഓടെ സ്ഥലത്തെത്തിയ ആംബുലന്‍സ് സര്‍വ്വീസും, പാരാമെഡിക്കുകളും ചികിത്സ നല്‍കിയെങ്കിലും ഇര സംഭവസ്ഥലത്ത് തന്നെ മരിച്ചെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. 

ഭാര്യയെ ഒന്ന് വിളിക്കാനാണ് ഇര തന്നോട് ആവശ്യപ്പെട്ടതെന്നും രാജ് ഗ്രോവര്‍ പറയുന്നു. സമാധാനമായി ഇരിക്കാനും, ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. ചോര തെരുവിലൂടെ ഒഴുക്കി കൊണ്ടാണ് അയല്‍ക്കാരന്‍ തന്റെ വീടിന് മുന്നിലേക്ക് എത്തിയതെന്ന് രാജ് പറഞ്ഞു. വെസ്റ്റ് ലണ്ടനില്‍ നിന്ന് തന്നെയുള്ള ബ്രിട്ടീഷ് സിഖ് വംശജന്‍ അമൃത്പാല്‍ സിംഗ് ബജാജ് തായ്‌ലാന്‍ഡില്‍ കുടുംബത്തോടൊപ്പം 10-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് ഇടെ കൊല്ലപ്പെട്ട വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രദേശവാസികളെ ഞെട്ടിച്ച് ഈ കുത്തിക്കൊല. 




കൂടുതല്‍വാര്‍ത്തകള്‍.