CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 4 Seconds Ago
Breaking Now

ആദ്യം സൗത്ത് ആഫ്രിക്കയെ കീഴടക്കി, പിന്നെ ഹൃദയവും; 1.5 ലക്ഷം മാച്ച്ഫീസ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് നല്‍കി സഞ്ജു സാംസണ്‍

പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച സാംസണ്‍ മാച്ച് ഫീസായ 1.5 ലക്ഷം രൂപയാണ് ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിയത്.

സൗത്ത് ആഫ്രിക്ക എ ടീമിനെതിരെയുള്ള അഞ്ചാമത്തെ അനൗദ്യോഗിക ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി മത്സരം വിജയിപ്പിക്കുന്ന ഇന്നിംഗ്‌സാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍ അടിച്ചുകൂട്ടിയാണ് വലംകൈയന്‍ ബാറ്റ്‌സ്മാന്‍ ടീമിന് 36 റണ്‍ വിജയം സമ്മാനിച്ചത്. 

വിജയത്തോടെ ഇന്ത്യ എ 41ന് പരമ്പര കൈക്കലാക്കി. മത്സരത്തിലെ പ്രകടനത്തിന് കേരള താരത്തിന് അഭിനന്ദം ലഭിച്ചതിന് പുറമെ കളിക്കളത്തിന് പുറത്ത് സാംസണ്‍ ഹൃദയം കീഴടക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ തന്റെ മാച്ച് ഫീസ് മുഴുവന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് സാംസണ്‍ സംഭാവന ചെയ്തു. ഇടയ്ക്കിടെ പെയ്തിറങ്ങുന്ന മഴയില്‍ ഗ്രൗണ്ട് സ്റ്റാഫിന് പിടിപ്പത് പണിയാണ് പരമ്പര സമ്മാനിച്ചത്. 

പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച സാംസണ്‍ മാച്ച് ഫീസായ 1.5 ലക്ഷം രൂപയാണ് ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിയത്. 75000 രൂപയാണ് ഒരു മത്സരത്തിന് ലഭിക്കുക. ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് ക്രെഡിറ്റ് നല്‍കാതെ വഴിയില്ലെന്ന് മത്സരശേഷം സഞ്ജു പറഞ്ഞു. 'അവരുള്ളത് കൊണ്ടാണ് മത്സരം നടന്നത്. ഗ്രൗണ്ടില്‍ നനവ് ബാക്കി നിന്നെങ്കില്‍ മത്സരം അനുവദിക്കുമായിരുന്നില്ല. അവര്‍ക്ക് നന്ദി പറയണം. അതുകൊണ്ടാണ് മാച്ച് ഫീ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കാന്‍ തീരുമാനിച്ചത്', സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു. 

എ ടീമിലുണ്ടായിരുന്ന ശിഖര്‍ ധവാനും മത്സരത്തിന് ശേഷം ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കൊപ്പം ചിത്രത്തിന് പോസ് ചെയ്ത് അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.