കുഞ്ഞ് മകന്‍ പിതാവിനെ അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു. അദ്ദേഹം തിരിച്ചുവരാത്ത ദൂരത്തേക്ക് പോയെന്ന് എങ്ങനെ പിഞ്ചുകുഞ്ഞിനെ ബോധ്യപ്പെടുത്തുമെന്ന് അറിയാതെ ഉഴലുകയാണ് ഈ വിധവ. എന്നിരുന്നാലും ഒരിക്കല്‍ തന്റെയും മകന്റെയും ജീവന്‍ രക്ഷിക്കാന്‍ നോക്കുന്നതിന് ഇടയില്‍ ജീവന്‍ പൊലിഞ്ഞ ഭര്‍ത്താവിന്റെ ധൈര്യത്തെക്കുറിച്ച് മകനോട് വിശദീകരിക്കുമെന്ന് ബ്രിട്ടീഷ് സിഖ് വംശജനായ അമൃത്പാല്‍ സിംഗ് ബജാജിന്റെ വിധവ പറഞ്ഞു.
തായ്‌ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് കുടുംബത്തിന് ദുരന്തം നേരിട്ടത് പോലീസ് അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ട പ്രതി റോജന്‍ ബുള്‍മാന്‍ മുങ്ങുകയും ചെയ്തു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് 34-കാരി ബന്ധന ബജാജ്. '10 വര്‍ഷം ഒരുമിച്ച് ജീവിച്ച ഭര്‍ത്താവ് അക്രമിയില്‍ നിന്നും ഞങ്ങളെ രക്ഷിക്കാന്‍ കാണിച്ച ശ്രമങ്ങള്‍ കണ്ട് അദ്ദേഹത്തോടുള്ള സ്‌നേഹം ഇരട്ടിയായി. എല്ലാവര്‍ക്കും അത് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല, എനിക്ക് തന്നെ ഇത് ചെയ്യാനാകില്ല', ബന്ധന പറഞ്ഞു.
അമൃത്പാല്‍ സ്വന്തം ജീവന്‍ കൊണ്ടാണ് അക്രമിയെ ഭാര്യയില്‍ നിന്നും മകനില്‍ നിന്നും അകറ്റിനിര്‍ത്തിയത്. മകന് വീര്‍ എന്നാണ് പേരു നല്‍കിയത്. ഒരു പോരാളിയെ പോലെ മനസ്സ് ഉണ്ടാകാനാണ് ഇത്. ലണ്ടന്‍ സൗത്താളില്‍ നിന്നുള്ള അമൃത്പാല്‍ ബജാജിനെ മുന്‍ സൈനികനായ ബുള്‍മാന്‍ സെന്റാറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. ആഗസ്റ്റ് 21-നായിരുന്നു സംഭവങ്ങള്‍.
മദ്യപിച്ച് ബഹളം വെച്ച ബുള്‍മാന്‍ നഗ്നനായാണ് ഇവരുടെ മുറിയിലേക്ക് അതിക്രമിച്ച് കടന്നത്. ഇയാളില്‍ നിന്നും ഭാര്യയെയും, മകനെയും രക്ഷപ്പെടുത്തുന്നതിന് ഇടെയായിരുന്നു ബജാജിന്റെ ജീവന്‍ പോയത്.