CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 46 Minutes 11 Seconds Ago
Breaking Now

പാകിസ്ഥാന്‍ ഇന്ത്യയിലെ പ്രതിപക്ഷം ആകാന്‍ നോക്കേണ്ട; ആര്‍ട്ടിക്കിള്‍ 370 സംസാരിക്കാന്‍ മറ്റാര്‍ക്കും അവകാശമില്ല; ആഞ്ഞടിച്ച് ശശി തരൂര്‍

'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയില്‍ വിഷയത്തില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യും. ഇത് മറ്റ് രാജ്യങ്ങള്‍ ചെയ്യേണ്ടതില്ല'

ജമ്മു കശ്മീരിനെ പ്രത്യേക പദവിയില്‍ നിന്നും ഒഴിവാക്കിയ ഇന്ത്യയുടെ നടപടിയെ വിമര്‍ശിക്കാന്‍ ഇറങ്ങിയ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നത് കൊണ്ട് ആ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയില്‍ വിഷയത്തില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യും. ഇത് മറ്റ് രാജ്യങ്ങള്‍ ചെയ്യേണ്ടതില്ല', തരൂര്‍ ഒരു അഭിമുഖത്തില്‍ ഓര്‍മ്മിപ്പിച്ചു. 

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നതിന് ഒപ്പം അവിടുത്തുകാരെ ഒരു അനുഭവങ്ങളിലൂടെ കടത്തിവിട്ട് കഴിഞ്ഞു. കുടുംബാംഗങ്ങളോട് പോലും അവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. ബന്ധുക്കളുമായി ആശയവിനിമയം നടത്താന്‍ പറ്റുന്നില്ല. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല. ഈ നിയന്ത്രണങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്, ശശി തരൂര്‍ പറഞ്ഞു. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ പാകിസ്ഥാന്‍ രൂക്ഷമായ പ്രചരണങ്ങളാണ് നടത്തിവരുന്നത്. പലപ്പോഴും പ്രതിപക്ഷ വിമര്‍ശനം ഇവര്‍ ആയുധമാക്കുകയും ചെയ്യുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.