CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 25 Seconds Ago
Breaking Now

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് പണി രവി ശാസ്ത്രിക്ക് ഒരിക്കലും മടുക്കില്ല; ഇക്കുറി നിയമനം ശമ്പള വര്‍ദ്ധനവോടെ!

ശാസ്ത്രിയുടെ പുതിയ ശമ്പളത്തില്‍ 20 ശതമാനം വര്‍ദ്ധന നല്‍കിയിട്ടുണ്ടെന്നാണ് വിവരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചാകാന്‍ ക്ഷണിച്ചപ്പോള്‍ ആയിരക്കണക്കിന് പേരാണ് അപേക്ഷ നല്‍കിയത്. ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള വേരോട്ടവും, അതിന് ലഭിക്കുന്ന വരുമാനവും തന്നെയാണ് ഇതില്‍ സുപ്രധാനം. ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് രവി ശാസ്ത്രി വീണ്ടും ഈ സ്ഥാനത്തേക്ക് എത്തിയത് വര്‍ദ്ധിപ്പിച്ച ശമ്പളത്തോട് കൂടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ശാസ്ത്രിയുടെ പുതിയ ശമ്പളത്തില്‍ 20 ശതമാനം വര്‍ദ്ധന നല്‍കിയിട്ടുണ്ടെന്നാണ് വിവരം ഇതോടെ വാര്‍ഷിക ശമ്പളം 9.5 കോടി മുതല്‍ 10 കോടി വരെയാകും. മുന്‍ കരാര്‍ പ്രകാരം 8 കോടി രൂപയായിരുന്നു ശമ്പളം. സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും വരുമാനത്തില്‍ വര്‍ദ്ധനവ് അനുവദിക്കുന്നുണ്ട്. 

ബൗളിംഗ് കോച്ചായി സ്ഥാനം നിലനിര്‍ത്തിയ ഭരത് അരുണിന് 3.5 കോടിയും, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറിനും ഇതേ തുക വേതനം ലഭിക്കും. ബാറ്റിംഗ് കോച്ച് സ്ഥാനത്ത് സഞ്ജയ് ബങ്കാറിന് പകരമെത്തിയ വിക്രം റാത്തോഡിന് 2.5 കോടി മുതല്‍ 3 കോടി വരെയാണ് ലഭിക്കുക. സെപ്റ്റംബര്‍ 1 മുതലാണ് എല്ലാവരുടെയും പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നത്. 

യുവാക്കളെ ഏകദിനത്തിലും, ടെസ്റ്റിലും ടീമിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് ഇനി തനിക്ക് മുന്നിലെന്ന് രവി ശാസ്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പ്രഖ്യാപിച്ചിരുന്നു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.